24 April 2024 Wednesday

കുന്നംകുളത്ത് അരുവായി പൂരത്തിനിടെ പോലീസുകാന് മർദ്ദനം :രണ്ട് പേർ അറസ്റ്റിൽ

ckmnews

കുന്നംകുളത്ത് അരുവായി പൂരത്തിനിടെ പോലീസുകാന് മർദ്ദനം :രണ്ട് പേർ അറസ്റ്റിൽ


കുന്നംകുളം: പഴഞ്ഞി അരുവായി ചിറവരമ്പത്തുകാവ് പൂരത്തിനിടെ പോലീസുകാരനെ മർദ്ദിച്ച സംഭവത്തിൽ രണ്ടു പേരെ കുന്നംകുളം  പോലീസ് അറസ്റ്റ് ചെയ്തു.പഴഞ്ഞി ചെറുവത്തൂർ വീട്ടിൽ   ഫിജോ (29),കുന്നംകുളം മോസ്കോ റോഡിൽ താമസിക്കുന്ന ചെറുവത്തൂർ  ജോൺസൺ (31) എന്നിവരാണ് പിടിയിലായത്.ഞായറാഴ്ച്ച നടന്ന പൂരത്തിൽ

ഡ്യൂട്ടിക്കിടെ സംഘർഷം ഉണ്ടായപ്പോൾ  തടയാൻ ചെന്ന പോലീസ് ഉദ്യോഗസ്ഥരെ മർദ്ദിക്കുകയും തള്ളി താഴെയിടുകയും അസഭ്യം പറയുകയും  ചെയ്ത സംഘത്തിലെ രണ്ടു പേരാണ് പിടിയിലായത്.സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്നും  ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും കുന്നംകുളം പോലീസ്  ഇൻസ്പെക്ടർ സൂരജ്. വിസി അറിയിച്ചു.