19 April 2024 Friday

'ഐക്യദാർഢ്യം പ്രകടിപ്പിച്ച് "ഒപ്പം "ലഹരിവിരുദ്ധ കുടുംബ സദസ്സ് അയങ്കലം എ എംഎൽപി സ്കൂളിൽ നടന്നു

ckmnews

'ഐക്യദാർഢ്യം പ്രകടിപ്പിച്ച് "ഒപ്പം "ലഹരിവിരുദ്ധ കുടുംബ സദസ്സ് അയങ്കലം എ എംഎൽപി സ്കൂളിൽ നടന്നു


എടപ്പാൾ:അയങ്കലം ആറു കണ്ടത്തിൽ മുഹമ്മദ് ഹാജി സ്മാരക വായനശാലയുടെയും,വാർഡ്തല ജാഗ്രത സമിതിയുടെയും ആഭിമുഖ്യത്തിൽ തവനൂർ ഗ്രാമപഞ്ചായത്ത്  ലഹരി വിരുദ്ധ കാമ്പയിന്  'ഐക്യദാർഢ്യം പ്രകടിപ്പിച്ച് "ഒപ്പം "ലഹരിവിരുദ്ധ കുടുംബ സദസ്സ് അയങ്കലം എ എംഎൽപി സ്കൂളിൽ വെച്ച് നടന്നു.തവനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.വി.ശിവദാസ് ഉദ്ഘാടനം ചെയ്ത  യോഗത്തിൽ വാർഡ് മെമ്പർ ബിന്ദു അദ്ധ്യക്ഷത വഹിച്ചു.സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലർ ദീപ ക്ലാസ്സെടുത്തു. പൊന്നാനി ബ്ലോക്ക്  പഞ്ചായത്ത് മെമ്പർ സി എം അക്ബർ കുഞ്ഞു , വി.കെ കൃഷ്ണകുമാർ, പി.വി അഷറഫ്,എ.കെ.അബ്ദുറഹിമാൻ, പി.സുധാകരൻ, കുഞ്ഞിമുഹമ്മദ്, അഷറഫ്.പി .വി എന്നിവർ സംസാരിച്ചു