29 March 2024 Friday

ഐഎൻസി പ്രവാസി കൂട്ടായ്മയുടെ സ്നേഹദരം ദുബായിൽ നടന്നു

ckmnews

ഐഎൻസി പ്രവാസി കൂട്ടായ്മയുടെ സ്നേഹദരം ദുബായിൽ നടന്നു


ചങ്ങരംകുളം:ഐഎൻസി പ്രവാസി കൂട്ടായ്മയുടെ സ്നേഹദരം ദുബായ് ഹൈലാന്റ് റസ്റ്റോറന്റിൽ വെച്ച് നടന്നു.സിഎം യൂസഫ് നന്നംമുക്ക് പഞ്ചായത്ത് 8-ാം വാർഡ് മെമ്പർ ഈസ ആനീസ്,മുതിർന്ന കോൺഗ്രസ് നേതാവ് സലാമു മാട്ടം,ഷാർജ ഇന്ത്യൻ അസോസിയേഷൻ 

ജനറൽ സെക്രട്ടറി നസീർ എന്നിവരെ ചങ്ങരംകുളം ഐഎൻസി പ്രവാസി കൂട്ടായ്മ ആദരിച്ചു. ബഷീർ നരണിപ്പുഴ അധ്യക്ഷത വഹിച്ച യോഗത്തിന് അനസ് മാന്തടം സ്വാഗതം പറഞ്ഞു.ദുബായ് ഇൻകാസ് ജനറൽ സെക്രട്ടറി നാസർ മടായി ഉദ്ഘാടനം നിർവഹിച്ചു.നസീർ ആനക്കപറമ്പിൽ,അശറഫ് മാവറ,  നാസർ എന്നിവർ സംസാരിച്ചു.അസ്ളം മാന്തടം,സുഭാഷ് കോട്ടിയാട്ട്,അർഷാദ് മണാളത്ത്,മൊയ്തീൻ നരണിപ്പുഴ,മുഹമ്മദലി ഒതളൂർ എന്നിവർ പുരസ്കാരം നൽകി.അഷറഫ് ടിപ്പു നഗർ നന്ദി പറഞ്ഞു