28 March 2024 Thursday

കക്കുയിൽ കൂട്ടായ്മയുടെ ഫണ്ട് കൈമാറലും ആദരിക്കൽ ചടങ്ങും ഇന്ന് നടക്കും

ckmnews

കക്കുയിൽ കൂട്ടായ്മയുടെ ഫണ്ട് കൈമാറലും ആദരിക്കൽ ചടങ്ങും ഇന്ന് നടക്കും


ചങ്ങരംകുളം:ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നാടിന് എന്നും താങ്ങും തണലുമായ മൂക്കുതല കക്കുയിൽ വാട്ട്സ്ആപ്പ് സൗഹൃദ കൂട്ടായ്മ 

സംഘടിപ്പിക്കുന്ന ചങ്ങരംകുളം കാരുണ്യം പാലിയേറ്റീവ് കെയറിന് വേണ്ടി സമാഹരിച്ച ഫണ്ട് കൈമാറലും അഡ്വക്കറ്റായി എൻട്രോൾ ചെയ്ത വിരളിപ്പുറത്ത് ഷറഫുദ്ധീനെ ആദരിക്കലും

ഞായറാഴ്ച വൈകീട്ട് 5 മണിക്ക് നടക്കും.വാർഡ് മെമ്പർ(ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൻ)രാഗി രമേശ്,വാർഡ് മെമ്പർ കെ ഫയാസ് തുടങ്ങിയ ജനപ്രതിനിധികളുടേയും പൊതുപ്രവർത്തകരുടേയും നാട്ടുകാരുടേയും സാനിദ്ധ്യത്തിൽ കൂട്ടായ്മയുടെ പദ്ധതിയായ നീന്തൽ കുളം പരിസരത്ത് വെച്ച് നടക്കുന്ന പരിപാടി നന്നംമുക്ക് പഞ്ചായത്ത് പ്രിസിഡന്റ് മിസിരിയ സൈഫുദ്ധീൻ ഉദ്ഘാടനം ചെയ്യും.