24 April 2024 Wednesday

പൊന്നാനിയില്‍ ഫൈബര്‍ വള്ളം മറിഞ്ഞ് അപകടത്തില്‍ പെട്ട മൂന്ന് പേരെ രക്ഷപ്പെടുത്തി

ckmnews

FILE PHOTO


പൊന്നാനി:പൊന്നാനിയിൽ ഫൈബർ വള്ളം മറിഞ്ഞ് അപകടത്തില്‍ പെട്ട മൂന്നു പേരെ രക്ഷപ്പെടുത്തി.പൊന്നാനി, മരക്കടവ് ഭാഗം കടലിലാണ് മത്സ്യ ബന്ധനത്തിനായി കടലിലിറങ്ങിയ ഫൈബർ ബോട്ട് മറിഞ്ഞ് മൂന്ന് പേര്‍ അപകടത്തിൽ പെട്ടത്.മത്സ്യതൊഴിലാളികളായ ഫാറൂഖ്, കബീർ, മൻസൂർ എന്നിവരാണ് അപകടത്തിൽ പെട്ട തോണിയിൽ ഉണ്ടായിരുന്നത്.പൊന്നാനി തീരദേശ പോലീസും, അൽ ഷബാബ് വള്ളത്തിലെ മത്സ്യതൊഴിലാളികളും ചേർന്ന് മൂന്നു പേരെയും രക്ഷപ്പെടുത്തി കരയിലെത്തിച്ചു.