16 April 2024 Tuesday

പൊന്നാനി എടപ്പാൾ മേഖലയിൽ വ്യാപക പരിശോധനക്കായി ആരോഗ്യവകുപ്പ്, പരിശോധനക്കായി മഞ്ചേരി കോഴിക്കോട് തൃശൂർ മെഡിക്കൽ കോളേജ്ൽ നിന്നുള്ള ടീം

ckmnews

പൊന്നാനി എടപ്പാൾ മേഖലയിൽ വ്യാപക പരിശോധനക്കായി ആരോഗ്യവകുപ്പ് 


പൊന്നാനി :ധാരാളം കോവിഡ് കേസ് റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ വ്യാപക പരിശോധനക്കായി ആരോഗ്യവകുപ്പ് തയ്യാറെടുക്കുന്നു . പനി ശ്വാസകോശസംബന്ധമായ രോഗങ്ങൾ എന്നീ ലക്ഷണങ്ങൾ ഉള്ള എല്ലാവരെയും പരിശോധിക്കും ,അതിനു പുറമെ ആരോഗ്യപ്രവർത്തകർ ,ആശുപത്രി ജീവനക്കാർ ,ബാങ്ക് ജീവനക്കാർ ,ഓട്ടോ ടാക്സി ഡ്രൈവർമാർ ,ട്രാൻസ്‌പോർട് ഹബ്ബുകൾ ,എന്നിവർക്ക് ലക്ഷണം ഇല്ലെങ്കിൽ പോലും പരിശോധന നടത്തും, മാർക്കറ്റുകളിലും പരിശോധന നടത്തും .മഞ്ചേരി കോഴിക്കോട് തൃശൂർ മെഡിക്കൽ കോളേജ്ൽ നിന്നുള്ള ടീമിനെ ഈ പ്രദേശങ്ങളിൽ നിയോഗിക്കും . അടുത്ത മൂന്ന് ദിവസം ക്ലസ്റ്റർ സോണുകളിൽ വീട് തോറുമുള്ള സർവയും നടത്താൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി .തീവ്ര ബാധ പ്രദേശങ്ങളിൽ കൂടുതൽ പരിശോധനകൾ നടത്തും .കൃത്യമായ ക്ലസ്റ്റർ മാനേജ്മെന്റ് സ്ട്രാറ്റജി നടപ്പിലാക്കും. അതിനായി കേസുകളും അവരുടെ കോൺടാക്റ്റുകളും ഒരു പ്രദേശത്ത് എങ്ങനെ വിതരണം ചെയ്തിരിക്കുന്നു എന്ന് കണ്ടെത്തി കണ്ടെയ്ൻ‌മെന്റ്  സോണുകൾ പ്രഖ്യാപിക്കും. ആ പ്രദേശത്തേക്ക് കയറുന്നതിനും ഇറങ്ങുന്നതിനും ഒരു വഴിമാത്രം എന്ന രീതിയിൽ നിയന്ത്രിക്കും. വീടുകൾ സന്ദർശിച്ചു ശ്വാസകോശ സംബന്ധമായി രോഗം ഉണ്ടോ എന്ന് കണ്ടെത്തിയാൽ അവർക്ക് ആന്റിജൻ പരിശോധന നടത്തും.