19 April 2024 Friday

മത്സ്യബന്ധന വള്ളത്തിന് കനത്ത പിഴ ചുമത്തിയെന്നാരോപിച്ച് വള്ളമുടമ ആത്മഹത്യക്ക് ശ്രമിച്ചു

ckmnews



പൊന്നാനി: രേഖകളില്ലാതെ പിടികൂടിയ മത്സ്യബന്ധന വള്ളത്തിന് കനത്ത പിഴ ചുമത്തിയെന്നാരോപിച്ച് വള്ളമുടമ ആത്മഹത്യക്ക് ശ്രമിച്ചു. പൊന്നാനി ഫിഷറീസ് ഡി.ഡി ഓഫീസിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.കൊല്ലം റോസ് വളളമുടമ ചെല്ലാനം സ്വദേശി തയ്യിൽ നെൽസൺ (42) ആണ് ഓഫീസിനകത്ത് പെട്രോളൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.വെള്ളിയാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് സംഭവം.ബുധനാഴ്ചയാണ് നെൽസണും, 22 തൊഴിലാളികളും അടങ്ങുന്ന ഇൻബോർഡ് വള്ളം രേഖകളില്ലാത്തതിനെത്തുടർന്ന് ഫിഷറീസ് വകുപ്പിൻ്റെ പട്രോളിങ് സംഘം പൊന്നാനി കടലിൽ നിന്നും പിടികൂടിയത്.രേഖകൾ രണ്ട് ദിവസത്തിനകം ഹാജരാക്കാൻ സമയമനുവദിച്ചതിനെത്തുടർന്ന് വള്ളമുടമ വള്ളത്തിന് രേഖകൾ അധികൃതർക്ക് കൈമാറി. എന്നാൽ രേഖകളിൽ വള്ളത്തിൻ്റെ നീളത്തിൽ വ്യത്യാസമുണ്ടെന്നും, ഒന്നര ലക്ഷം രൂപ പിഴ ഈടാക്കാൻ അധികൃതർ ആവശ്യപ്പെട്ടുമെന്നാണ് വള്ളമുടമ പറയുന്നത്. ഇത്രയും വലിയ തുക നൽകാനാവത്തതിനാലാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് വള്ളമുടമ പറഞ്ഞു.അതേസമയം പരിശോധനയിൽ 9.9 എച്ച്.പി വള്ളമാണ് ഇവർ ഉപയോഗിച്ചിരുന്നതെന്നും, എന്നാൽ രേഖകളിൽ ഇത്രയും എച്ച്.പിയില്ലെന്നും കണ്ടെത്തിയതിനാലാണ് വള്ളം പിടികൂടിയതെന്നും, വള്ളത്തിൻ്റെ  വലിപ്പവ്യത്യാസവും ശ്രദ്ധയപ്പെട്ടതിനാൽ വ്യാജ രേഖകളാണ് ഹാജരാക്കിയതെന്നും ഫിഷറീസ് ഡി.ഡി എം.ചിത്ര പറഞ്ഞു.കൂടാതെ തന്നെയും, ഫിഷറീസ് അസി.ഡയറക്ടർ സീമയേയും അസഭ്യം പറയുകയും, ഡി.ഡി ഓഫീസ് അടച്ചിടുകയും ചെയ്തുവെന്നാണ് ഡി.ഡിയുടെ പരാതി.സംഭവത്തിൽ ഡി.ഡി പൊലീസിൽ പരാതി നൽകി