28 March 2024 Thursday

യൂത്ത് കോൺഗ്രസ് വെളിയംങ്കോട് മണ്ഡലം കമ്മിറ്റി അനുസ്മരണ സദസ് സംഘടിപ്പിച്ചു

ckmnews

യൂത്ത് കോൺഗ്രസ്  വെളിയംങ്കോട് മണ്ഡലം കമ്മിറ്റി അനുസ്മരണ സദസ് സംഘടിപ്പിച്ചു


എരമംഗലം:ഷുഹൈബ്,കൃപേഷ്,ശരത്ത് ലാൽ രക്തസാക്ഷിത്വ ദിനത്തിനോട് അനുബന്ധിച്ച് യൂത്ത് കോൺഗ്രസ്  വെളിയംങ്കോട് മണ്ഡലം കമ്മിറ്റി അനുസ്മരണ സദസ് സംഘടിപ്പിച്ചു. ഷിബു കളത്തിൽ പറമ്പിൽ അധ്യക്ഷത വഹിച്ചു.കെ പി സി സി അംഗം അഡ്വ. എ എം രോഹിത് ഉത്ഘാടനം ചെയ്തു. രതീഷ് പൂക്കൈത കടവ്, മഹേഷ്, ടി പി കേരളീയൻ,സിദ്ധീഖ് വെളിയംങ്കോട്, മുസ്തഫ വെളിയംങ്കോട് എന്നിവർ പ്രസംഗിച്ചു.