09 December 2022 Friday

പൊന്നാനിയിൽ കപ്പലിന് വഴിയൊരുക്കാൻ നടപടികൾ തുടങ്ങി.

ckmnews

പൊന്നാനിയിൽ കപ്പലിന് വഴിയൊരുക്കാൻ നടപടികൾ തുടങ്ങി.


പൊന്നാനി:ലക്ഷദ്വീപിലേക്ക് വഴിവെട്ടാൻ പൊന്നാനി ഹാർബറിൽ കൂറ്റൻ കപ്പലെത്തും. ഹാർബാറിൽ പി.നന്ദകുമാർ എംഎൽഎയുടെ നേതൃത്വൽ ഉദ്യോഗസ്ഥ സംഘം സന്ദർശിച്ചു. 21, 22 തിയതികളിൽ ഹാർബറിൽ ഹൈഡ്രോഗ്രാഫിക് സർവേ നടക്കും. അഴിമുഖം കടന്ന് കപ്പലിന് ഹാർബറിലേക്ക് പ്രവേശിക്കാൻ പ്രാപ്തമായ ആഴം ഉറപ്പാക്കുന്നതിനാണ് സർവേ നടക്കുന്നത്. സർവേ വിവരങ്ങൾ ലക്ഷദ്വീപ് ഭരണകൂടത്തിന് അയച്ചു നൽകണം. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പഠന യാത്രയ്ക്കുള്ള അനുമതി ലഭ്യമാവുക. 


പൊന്നാനിയുടെ തുറമുഖ ചരിത്രത്തിൽ ആദ്യമായി ഫിഷിങ് ഹാർബറിലേക്ക് കൂറ്റൻ കപ്പൽ കൊണ്ടുവന്ന് ലക്ഷദ്വീപിലേക്ക് പൊന്നാനി പ്രസ് ക്ലബിന്റെ നേതൃത്വത്തിൽ പഠന യാത്ര സംഘടിപ്പിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് നടപടികൾ ആരംഭിച്ചിരിക്കുന്നത്.  ഹാർബറിലെ പുഴയുടെ ആഴം പരിശോധിക്കുന്നതിനും സൗകര്യങ്ങൾ ഒരുക്കുന്നതിനും മുന്നോടിയായാണ് ഉദ്യോഗസ്ഥ സംഘം എത്തിയത്. എംഎൽഎയ്ക്ക് പുറമേ നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എം. ചിത്ര, തീരദേശ പൊലീസ് സിഐ രാജ് മോഹൻ, തുറമുഖ വകുപ്പ് പ്രതിനിധി സുധീർ, ഹാർബർ എൻജിനീയറിങ് വകുപ്പ് എ എക്സി രാജീവ് കുമാർ,  പ്രസ് ക്ലബ് സെക്രട്ടറി ജിബീഷ് വൈലിപ്പാട്ട്, വൈസ് പ്രസിഡന്റ് സക്കരിയ പൊന്നാനി, ജോ.സെക്രട്ടറി ആദിൽ റഹ്‌മാൻ, നൗഷാദ് പുതുപൊന്നാനി, സമീർ പൊന്നാനി, കെ.പി.അൻവർ എന്നിവർ പങ്കെടുത്തു.

ckmnews