25 April 2024 Thursday

പൊന്നാനി കോൾമേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം വിവിധ വകുപ്പുകൾ ഏകോപിപ്പിക്കും നിർമാണ പ്രവൃത്തികൾ വേഗത്തിലാക്കും

ckmnews

പൊന്നാനി കോൾമേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം 


വിവിധ വകുപ്പുകൾ ഏകോപിപ്പിക്കും നിർമാണ പ്രവൃത്തികൾ വേഗത്തിലാക്കും


പൊന്നാനി:സംസ്ഥാനത്തെ ഏറ്റവും വലിയ കോൾമേഖലയിൽ ഒന്നായ പൊന്നാനി കോൾമേഖലയിലെ കർഷകരുടെ അടിസ്ഥാന പ്രശ്നങ്ങളിൽ അടിയന്തരമായി പരിഹാരം  കാണാൻ തീരുമാനമായി.കോൾ മേഖലയിലെ അടിസ്ഥാന വികസന പ്രവർത്തികളുടെ പുരോഗതി വിലയിരുത്താൻ പൊന്നാനി  എംഎൽഎ പി നന്ദകുമാറിന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.യോഗത്തിൽ കോൾ മേഖലയിൽ നടന്നു വരുന്ന ബണ്ട് നിർമ്മാണം,മോട്ടോർ ഷെഡ്,തോടുകളുടെ നവീകരണം,ഇലക്ട്രിഫിക്കേഷൻ ,ട്രാൻസ്ഫോർമറുകൾ സ്ഥാപിക്കൽ അടക്കമുള്ള പ്രവർത്തികളുടെ നിലവിലെ പുരോഗതി വിലയിരുത്തി. തടസ്സങ്ങൾ നീക്കി സമയബന്ധിതമായി പദ്ധതികൾ പൂർത്തിയാക്കാൻ ധാരണയായി. വേണ്ടിയാണു യോഗം ചേർന്നത്.കോൾ മേഖല പാക്കേജ് , റിബിൾഡ് കേരള ഇനിഷിയേറ്റീവ് ,കൃഷിവകുപ്പ് , ഇറിഗേഷൻ ,തദ്ദേശ സ്ഥാപനങ്ങൾ ,കെഎസ്ഇബി എന്നിവയുടെ നേതൃത്വത്തിലാണ് പദ്ധതികൾ നടക്കുന്നത് .പെരുമ്പടപ്പ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ ഇ സിന്ധു സ്വാഗതം പറഞ്ഞ യോഗത്തിൽ .കെഎൽഡിസി പ്രൊജക്റ്റ് എഞ്ചിനീയർ ഷാജി ,ആർകെവിവൈ കോഓർഡിനേറ്റർ, കെ എസ് ഇ ബി,കെഎൽഡിസി ഉദ്ധ്യോഗസ്ഥർ, പൊന്നാനി കോൾ സൊസൈറ്റി സെക്രട്ടറി ജയാനന്ദൻ ,പ്രവർത്തി നടക്കുന്ന പാടശേഖര സമിതി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.എഡിഎ ഷീല നന്ദി അറിയിച്ചു .നന്ദകുമാർ എംഎൽഎ ഓരോ പഞ്ചായത്തിലെയും ഓരോ പ്രവർത്തികളും പ്രത്യേകം പരിശോധിച്ച് പ്രശ്നങ്ങൾ വിലയിരുത്തി പരിഹാരമാർഗങ്ങൾ നിർദ്ദേശിച്ചു .ബണ്ട് പ്രവർത്തികൾ പൂർത്തീകരിക്കുവാനുള്ളത് മെയ് 15 നുള്ളിൽ പൂർത്തീകരിക്കുവാൻ കരാറുകാർക്ക് നിർദ്ദേശം നൽകി .കൊയ്ത്ത് കഴിയുന്നതിനു മുമ്പ് തന്നെ കഴിയാവുന്ന പാടശേഖരങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ തീരുമാനിച്ചു .ബാക്കി സ്ഥലങ്ങളിൽ കൊയ്ത്തു കഴിയുന്നതോടെ തുടങ്ങിയ പ്രവൃത്തികൾ  പൂർത്തീകരിക്കും.ഇലക്ട്രിക്ക് ലൈൻ വലിക്കൽ,ട്രാൻസ്ഫോർമർ സ്ഥാപിക്കൽ എന്നിവ സമയബന്ധിത മായി പൂർത്തിയാക്കും.വിവിധ പവറുകളിലുള്ള മോട്ടോർ ആവശ്യമായ പാടശേഖരങ്ങൾക്ക് നൽകും.ഇനിയും ആവശ്യങ്ങൾ ബാക്കി നിൽക്കുന്ന പാടശേഖരങ്ങൾക്ക് ഇതിന്റെ തുടർച്ചയായി നൽകുന്നതിന് നടപടി സ്വീകരിക്കും. ജല സംരക്ഷണം സാധ്യമാക്കുന്നതിനു ആവശ്യമായ കാര്യങ്ങൾ നടപ്പിലാക്കും.ഭാരതപ്പുഴ ബിയ്യം കായൽ സംയോജന പദ്ധതി സർക്കാരിൽ സമർപ്പിച്ച് പദ്ധതി നേടിയെടുക്കുന്നതിനായുള്ള നടപടികൾ സ്വീകരിക്കുമെന്നും എംഎൽഎ പറഞ്ഞു.യോഗത്തിന്റെ തുടർച്ചയായി അടുത്തമാസവും യോഗം ചേരുമെന്നും , പ്രശ്നങ്ങൾ പരിഹരിച്ചുമുന്നോട്ടു പോകാൻ ആവശ്യമായ കാര്യങ്ങൾ ചെയ്തു കര്ഷകർക്കൊപ്പം നിൽക്കുമെന്നും മേഖലയിൽ ഉണ്ടായ വലിയമറ്റം വിവിധവകുപ്പുകളുടെ ഏകോപനത്തോടെയും കർഷകരുടെ സഹകരണത്തോടെയുമാണെന്നും ഇത് തുടരണമെന്നും ബ്ലോക്ക് പ്രസിഡന്റ് അറിയിച്ചു .