25 April 2024 Thursday

സി പി എം നേതൃത്വം കൊലപാതക സംഘങ്ങളുടെ പിടിയിൽ:അഡ്വ.സിദ്ധിഖ്‌ പന്താവൂർ

ckmnews

സി പി എം നേതൃത്വം കൊലപാതക സംഘങ്ങളുടെ പിടിയിൽ:അഡ്വ.സിദ്ധിഖ്‌ പന്താവൂർ


ചങ്ങരംകുളം:പെരിയയിലെ യൂത്ത് കോൺഗ്രസ്സ് രക്ത സാക്ഷികളായ കൃപേഷ്-ശരത്ത്ലാൽ എന്നിവരുടെ മൂന്നാമത് രക്തസാക്ഷി ദിനം  ആലംകോട് - നന്നംമുക്ക്  മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മറ്റികൾ സംയുക്തമായി  ആചാരിച്ചു.സി പി എം നേതൃത്വം കൊലപാതക സംഘങ്ങളുടെ പിടിയിലാണെന്ന് 

ചങ്ങരംകുളത്ത് നടന്ന അനുസ്മരണ സദസ്സ് ഉദ്ഘാടനം ചെയ്ത ജില്ല കോൺഗ്രസ്സ് ജനറൽ സെക്രട്ടറി അഡ്വ: സിദ്ദിഖ്‌ പന്താവൂർ പറഞ്ഞു, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഇ പി രാജീവ് അനുസ്മരണ പ്രഭാഷണം നടത്തി.നിധിൻ ഭാസ്കർ അധ്യക്ഷത വഹിച്ച യോഗത്തിൽ പിടി ഖാദർ , പ്രസാദ് പ്രണവം, കണ്ണൻ നമ്പ്യാർ ,ഹക്കിം പെരുമുക്ക്, മുസ്തഫമാട്ടം, അഷറഫ് പുറത്താട്ട് ,സുനിത ചെർളശേരി , നൗഷാദ് വികെഎം, ഫയാസ് ചേലക്കടവ് ,തുടങ്ങിയവർ സംസാരിച്ചു.

ഫാരിസ് നരണിപ്പുഴ ,സുഹൈർ എവറാംകുന്ന് , അനീഷ് കെസി, വിദ്യ വിനോദ്, പ്രശാന്ത്, ഷബ്ന , നസറു പന്താവൂർ തുടങ്ങിയവർ നേതൃത്വം നൽകി .