20 April 2024 Saturday

ജനാധിപത്യം തകർത്ത് ഏകാധിപത്യ ഭരണം സ്ഥാപിക്കാൻ ഭരണകൂടം ശ്രമിക്കുന്നു:കരമന അഷ്‌റഫ്‌മൗലവി

ckmnews

ജനാധിപത്യം തകർത്ത് ഏകാധിപത്യ ഭരണം സ്ഥാപിക്കാൻ ഭരണകൂടം ശ്രമിക്കുന്നു:കരമന അഷ്‌റഫ്‌മൗലവി


എടപ്പാൾ :ലോകത്ത് ഏറ്റവും ഉന്നതമായി നില നിന്നിരുന്ന ജനാധിപത്യത്തിന്റെ സ്ഥാനം താഴ്ന്നു പോയിക്കൊണ്ടിരിക്കുകയാണെന്ന് പ്രമുഖ പണ്ഡിതനും,ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ നാഷണൽ കമ്മിറ്റി ട്രഷററുമായ കരമന അഷ്‌റഫ്‌ മൗലവി അഭിപ്രായപ്പെട്ടു.പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സ്ഥാപക ദിനത്തോടനുബന്ധച്ചു   മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ  'റിപ്പബ്ലിക്കിനെ സംരക്ഷിക്കുക' എന്ന തലക്കെട്ടിൽ  എടപ്പാളിൽ  നടന്ന  യൂണിറ്റി മീറ്റ് ഉത്ഘാടനo ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ജനാധിപത്യം തകർത്തു ഏകാധിപത്യ ഭരണം സ്ഥാപിക്കാനാണ് നിലവിലെ ഭരണകൂടം ശ്രമിക്കുന്നത്.നീതിയും, സഹോദര്യവും, സമത്വവും വിഭാവനം ചെയ്യുന്ന ഉന്നതമായ നമ്മുടെ രാജ്യത്തിന്റെ സമത്വ ഭാവനയെ തകർക്കുന്ന നീക്കമാണ് രാജ്യത്ത് ദിനം പ്രതി അരങ്ങേരുന്നത്.രാജ്യത്തിന്റെ ഉന്നതമായ മൂല്യങ്ങളോട് വഞ്ചനാപരമായ  സമീപനങ്ങൾ സ്വീകരിക്കുകയും, രാജ്യത്തിന്റെ ആഭ്യന്തര സമ്പത്തുകൾ കോർപ്പറേറ്റുകൾക് വിറ്റുതുലച്ചു ഫാഷിസ്റ്റ് ഭരണത്തിലൂടെ സവർണാധിപത്യത്തിന് ശ്രമിക്കുകയാണ് ബി ജെ പി ഭരണ കൂടമെന്നും ന്യൂനപക്ഷത്തിന്റെ വംശഹത്യ ക്ക് പരസ്യമായി ആഹ്വാനം ചെയ്യുന്ന ദുർഭൂതങ്ങൾ ക്കെതിരെ നടപടിയെടുക്കേണ്ട അന്വേഷണ ഏജൻസികൾ കേന്ദ്ര സർക്കാരിന്റെ പാവകളായി മാറിക്കൊണ്ടിരിക്കുന്നെന്നും അഷറഫ് മൗലവി പറഞ്ഞു.ലോക രാജ്യങ്ങൾക് മുന്നിൽ തല  ഉയർത്തി നിന്നിരുന്ന അത്യുന്നതമായ ജനാധിപത്യ മൂല്യങ്ങളെ എന്നെന്നേക്കുമായി ഇല്ലാതാക്കാനുള്ള ആർ എസ് എസ് നീക്കത്തിനെതിരെ മുഴുവൻ രാഷ്ട്രീയ -മത -സാംസ്‌കാരിക നേതൃത്വങ്ങളും ഉണർന്നു പ്രവർത്തിക്കണമെന്ന് കരമന അഷ്‌റഫ്‌ മൗലവി ആവശ്യപ്പെട്ടു.പരിപാടി യിൽ പോപുലർ ഫ്രണ്ട് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ്‌ ടി പി സ്വാലിഹ്‌ അധ്യക്ഷത വഹിച്ചു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ മലപ്പുറം വേസ്റ്റ് ജില്ല സെക്രട്ടറി പികെ ജലീൽ,പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സമതി അഗം സികെ റാഷിദ്‌,കാംമ്പസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ഫായിസ് കാണിച്ചേരി, N W F സംസ്ഥാന ട്രഷർ എം ഹബീബ,എസ്ഡിപിഐ മലപ്പുറം ജില്ലാ സെക്രട്ടറി 

നൂറുൽ ഹഖ് P F I ചങ്ങരംകുളം ഡിവിഷൻ പ്രസിഡന്റ്

വിവി റഫീഖ് എന്നിവർ സംസാരിച്ചു.