25 April 2024 Thursday

മുസ്‌ലിം യൂത്ത് ലീഗ് ആലംകോട് പഞ്ചായത്ത് കമ്മിറ്റി സിഎച്ച് സെന്ററിന്റെ ആംബുലൻസ് സർവീസിനുള്ള ഫണ്ട് സമാഹാരണം തുടങ്ങി

ckmnews

മുസ്‌ലിം യൂത്ത് ലീഗ് ആലംകോട് പഞ്ചായത്ത് കമ്മിറ്റി സിഎച്ച് സെന്ററിന്റെ ആംബുലൻസ് സർവീസിനുള്ള ഫണ്ട് സമാഹാരണം തുടങ്ങി


ചങ്ങരംകുളം: മുസ്‌ലിം യൂത്ത് ലീഗ് ആലംകോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചങ്ങരംകുളത്ത് ആരംഭിക്കുന്ന സിഎച്ച് സെന്ററിന്റെ പ്രഥമ സേവനമായ ആംബുലൻസ് സർവീസിനുള്ള ഫണ്ട് സമാഹാരണം പന്താവൂർ യുണിറ്റ് കമ്മിറ്റിയിൽ നിന്നും ഒരുലക്ഷം രൂപ ഏറ്റു വാങ്ങി പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം  നിർവഹിച്ചു .അഷ്‌റഫ് കോക്കൂർ ,ഷാനവാസ് വട്ടത്തുർ,ബാപ്പിനു ഹാജി ,അഹമ്മദുണ്ണി കാളാച്ചാൽ ,സികെ അഷ്‌റഫ് ,ഷബീർ മാങ്കുളം,ജഫീറലി പള്ളിക്കുന്ന്,ബഷീർ പന്താവൂർ,അബ്ബാസ് മാറോളി ,ഷഫീക് തച്ചുപറമ്പ്,റഹീം മാന്തടം,ഉണ്ണിഹാജി ,മൊയ്ദീൻകുട്ടി ,ഹംസു ഏറത്ത് ,സൈഫുദ്ധീൻ കെവി,അബു ആലംകോട് ,റഫീഖ് പന്താവൂർ ,സിപി ശിഹാബ് ,കെവി ആലിക്കുട്ടി ,വാജിദ് പന്താവൂർ തുടങ്ങി പഞ്ചായത്തിലെ വിവിധ യുണിറ്റുകളിൽനിന്നുള്ള നേതാക്കളും പ്രവർത്തകരുമുൾപ്പടെ നിരവധി പേർ പങ്കെടുത്തു.