19 April 2024 Friday

ശരീരമാണ് പ്രധാനം ആ 'വില' നൽകാൻ ഞാൻ തയ്യാർ; വാക്സീൻ എടുക്കില്ല; ജോക്കോവിച്ച്.

ckmnews

ശരീരമാണ് പ്രധാനം ആ 'വില' നൽകാൻ ഞാൻ തയ്യാർ; വാക്സീൻ എടുക്കില്ല; ജോക്കോവിച്ച്.


കോവിഡ് വാക്സീൻ എടുക്കാത്തതിന്റെ പേരിൽ നഷ്ടപ്പെടുന്ന ടൂർണമെന്റുകളെ കുറിച്ച് തനിക്ക് ആധിയും ആവലാതിയും ഇല്ലെന്ന് ടെന്നീസ് സൂപ്പർതാരം നൊവാക് ജോക്കോവിച്ച്. ബിബിസിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ജോക്കോയുടെ വെളിപ്പെടുത്തൽ. സ്വന്തം ശരീരത്തിൻമേൽ ഉള്ള അവകാശത്തെയാണ് ഏത് കിരീടം നേടുന്നതിലും വലുതായി താൻ കാണുന്നതെന്ന് ജോക്കോ വ്യക്തമാക്കി. 


വാക്സീൻ നിർബന്ധമാക്കിയാൽ ഫ്രഞ്ച് ഓപ്പണും വിംബിൾഡണും നഷ്ടമാക്കേണ്ടി വരുമോ എന്ന ചോദ്യത്തിന് വാക്സീൻ എടുക്കാത്തതിന്റെ പേരില് ‍ടൂർണമെന്റിൽ നിന്ന് ഒഴിഞ്ഞു നിൽക്കേണ്ടി വന്നാൽ ആ വില നൽകാൻ താൻ തയ്യാറാണെന്നായിരുന്നു ജോക്കോയുടെ അചഞ്ചലമായ മറുപടി. വാക്സീൻ എടുക്കാൻ വിസമ്മതിക്കുകയും ക്വാറന്റീൻ നിയമങ്ങൾ ലംഘിക്കുകയും ചെയ്തതോടെ ഓസ്ട്രേലിയൻ ഓപണിൽ നിന്ന് ജോക്കോയ്ക്ക് പിൻമാറേണ്ടി വന്നിരുന്നു.