25 April 2024 Thursday

ഉത്തർപ്രദേശിൽ വിവാഹഘോഷത്തിനിടെ ആളുകൾ കിണറ്റിൽ വീണ് 11 മരണം

ckmnews

ഉത്തർപ്രദേശിൽ വിവാഹഘോഷത്തിനിടെ ആളുകൾ കിണറ്റിൽ വീണ് 11 മരണം


ഉത്തർപ്രദേശിൽ വിവാഹഘോഷത്തിനിടെ ആളുകൾ കിണറ്റിൽ വീണ് 11 മരണം. മരിച്ചവരിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടുന്നു. ഖുഷി നഗറിലാണ് സംഭവം. കിണറിന് മുകളിൽ ഇട്ടിരുന്ന സ്ലാബ് തകർന്നാണ് അത്യാഹിതം ഉണ്ടായതെന്ന് ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞു. അപകടത്തിൽ മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകും.



വീടിനു മുറ്റത്തെ കിണറിനു മുകളിൽ താത്കാലിക സ്ലാബ് ഇട്ടാണ് വിവാഹ വേദി ഉണ്ടാക്കിയിരുന്നത്. 20ലധികം ആളുകൾ അതിനു മുകളിൽ കയറിനിന്നിരുന്നു. രാത്രി ആയതിനാൽ ആളുകൾക്ക് ഇത് അറിയാൻ കഴിഞ്ഞില്ല. തുടർന്ന് ഈ സ്ലാബ് തകരുകയും ആളുകൾ കിണറ്റിനുള്ളിലേക്ക് വീഴുകയും ചെയ്തു. 11 മൃതദേഹങ്ങളും കണ്ടെടുത്തു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്