20 April 2024 Saturday

സോഷ്യൽ മീഡിയയിൽ പരസ്യം നൽകി വിസ തട്ടിപ്പ് പ്രതി കുന്നംകുളം പോലീസിന്റെ പിടിയിൽ

ckmnews

സോഷ്യൽ മീഡിയയിൽ പരസ്യം നൽകി വിസ തട്ടിപ്പ് പ്രതി കുന്നംകുളം പോലീസിന്റെ പിടിയിൽ 


കുന്നംകുളം:ദുബായിൽ കാർഗോ കമ്പനിയിലേക്ക് ആളെ ആവശ്യമുണ്ടെന്നു പറഞ്ഞു സോഷ്യൽ മീഡിയയിൽ പരസ്യം നൽകിതട്ടിപ്പ് നടത്തിയ പ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. പൊന്നാനി വെളിയംകോട് തെണ്ടിയത് വീട്ടിൽ അറുമുഖൻ മകൻ അനിൽ (42)നെയാണ് കുന്നംകുളം എസ് എച്ച് ഒ. വി സി സൂരജിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തതത്. 2021 ഏപ്രിൽ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. സോഷ്യൽ മീഡിയ വഴിയാണ് ഇവർ വിസ തട്ടിപ്പിന് ഇരകളെ കണ്ടെത്തുന്നത്. വമ്പൻ ഓഫറുകൾ നൽകിയാണ് സോഷ്യൽ മീഡിയയിൽ പരസ്യം നൽകുന്നത്. പല തവണകളിലായി പണം നൽകി പിന്നീട് ഇവരുടെ ഫോൺ എടുക്കാതെയും മറ്റും ദിവസങ്ങൾ നീട്ടി കൊണ്ടുപോയപ്പോഴാണ് തങ്ങൾ കബളിക്കപെട്ടു എന്ന് ഇടപാടുകാർക്ക് മനസ്സിലാകുന്നത്. അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ തോമസ് സിപിഒ സന്ദീപ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.