29 March 2024 Friday

15 ഏക്കർ സ്ഥലത്ത് ഷമാമും തണ്ണിമത്തനും അടക്കം വിപുലമായ കൃഷിയിറക്കാനൊരുങ്ങി യുവാക്കൾ

ckmnews

15 ഏക്കർ സ്ഥലത്ത് ഷമാമും തണ്ണിമത്തനും അടക്കം വിപുലമായ കൃഷിയിറക്കാനൊരുങ്ങി യുവാക്കൾ


ചങ്ങരംകുളം:15 ഏക്കർ സ്ഥലത്ത് ഷമാമും തണ്ണിമത്തനും അടക്കം വിപുലമായ കൃഷിയിറക്കാനൊരുങ്ങി യുവാക്കൾ.ഏറവറാംകുന്ന് പൈതൃക കർഷക സംഘത്തിന്റെ നേതൃത്വത്തിലാണ് വിപുലമായകൃഷിക്ക്  തുടക്കം കുറിച്ചത്.പ്രദേശത്തെ 15 ഏക്കർ സ്ഥലത്താണ് കൂട്ടായ്മയിൽ  വെള്ളരി, കുക്കുംബർ, ഷമാം, തണ്ണിമത്തൻ, ചീര തുടങ്ങിയ വിവിധ ഇനം കൃഷിക്ക് കൂട്ടായ്മയുടെ നേതൃത്വത്തിൽ തുടക്കം കുറിച്ചിരിക്കുന്നത്.കുറഞ്ഞ ജല ലഭ്യതയിലുള്ള കാലാവസ്ഥക്ക് അനുയോജ്യമായ കൃഷി രീതിയാണ് യുവാക്കൾ സ്വീകരിച്ചിരിക്കുന്നത്.ആലംകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ വി ഷഹീർ പദ്ധതി ഉദ്ഘാടനം ചെയ്തു.കർഷകരായ സബാഹു സലാം, സുഹൈർ എറവറാംകുന്ന്, ഷാഹീർ  ഇ എച്ച്, മൂസാ ഈ വി, അബ്ബാസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കൃഷിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.ബുധനാഴ്ച നടന്ന നടീൽ ഉത്സവത്തിൽ

 വാർഡ് മെമ്പർ ശരീഫ്, കെ വി കെ പ്രോഗ്രാം കോഡിനേറ്റർ ഡോക്ടർ ഇബ്രാഹിംകുട്ടി, പ്രശാന്ത്, ആലങ്കോട് കൃഷി ഓഫീസർ സുരേഷ്, സീനത്ത് കോക്കൂർ, സതീശൻ കെ തുടങ്ങിയവർ പങ്കെടുത്തു.