19 April 2024 Friday

ബപ്പി ലഹിരി അന്തരിച്ചു;സമ്മാനിച്ചത് ഒട്ടേറെ ഹിറ്റ് ഗാനങ്ങൾ

ckmnews

ബപ്പി ലഹിരി അന്തരിച്ചു;സമ്മാനിച്ചത് ഒട്ടേറെ ഹിറ്റ് ഗാനങ്ങൾ


ഹിന്ദി ഗായകനും സംഗീത സംവിധായകനുമായ ബപ്പി ലഹിരി അന്തരിച്ചു.മുംബൈയിലായിരുന്നു അന്ത്യം. 69 വയസായിരുന്നു. മുംബൈയിലെ ക്രിറ്റികെയർ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. വിടവാങ്ങിയത് ഇന്ത്യൻ സിനിമയിലെ ഡിസ്കോ കിംഗ്.നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾക്ക് സംഗീതം നൽകി.

80കളിലും 90കളിലും ഇന്ത്യയിൽ ഡിസ്കോ സംഗീതം ജനപ്രിയമാക്കിയ സംഗീതസംവിധായകനും ഗായകനുമായിരുന്നു ബപ്പി ലഹിരി.


 

1970-80 കളിലെ ‘ചൽത്തേ ചൽത്തേ’, ‘ഡിസ്കോ ഡാൻസർ’, ‘ഷരാബി’ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ബപ്പി ലഹിരി ജനപ്രിയ ഗാനങ്ങൾ നൽകിയിട്ടുണ്ട്. 2020-ൽ പുറത്തിറങ്ങിയ ‘ബാഗി 3’ എന്ന ചിത്രത്തിനുവേണ്ടിയായിരുന്നു ഭങ്കാസ് എന്ന് പേരിട്ടിരിക്കുന്ന അദ്ദേഹത്തിന്റെ അവസാന ബോളിവുഡ് ഗാനം.