29 March 2024 Friday

ആലങ്കോട് ഗവ:എൽ.പി.സ്കൂളിൽ ശുചിമുറികളുടെ നിർമാണ പ്രവർത്തി ഉദ്ഘാടനം ചെയ്തു

ckmnews

ആലങ്കോട് ഗവ:എൽ.പി.സ്കൂളിൽ ശുചിമുറികളുടെ നിർമാണ പ്രവർത്തി ഉദ്ഘാടനം ചെയ്തു 


ചങ്ങരംകുളം:ആലങ്കോട് ഗവ:എൽ.പി.സ്കൂളിന് പെരുമ്പടപ്പ് ബ്ലോക്ക്പഞ്ചായത്തിൽ നിന്ന് അനുവദിച്ച നവീകരിച്ച ശുചിമുറികളുടെ നിർമാണ പ്രവൃത്തികളുടെ ഉദ്ഘാടനം ആലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ഷഹീർ , ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ ചെയർപേഴ്സൻ രാമദാസ് എന്നിവർ ചേര്‍ന്ന് നിർവ്വഹിച്ചു.രാമദാസൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് പ്രധാനാധ്യാപിക ശശികല ടീച്ചർ സ്വാഗതം പറഞ്ഞു.ആലങ്കോട് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സി.കെ.പ്രകാശൻ,എം.വി.രവീന്ദ്രൻ എന്നിവർ ആശംസ നേർന്നു.മുഹമ്മദ് ഷെരീഫ് മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.