16 April 2024 Tuesday

ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്ത നസീർ കോലിക്കരക്ക് സ്വീകരണം നൽകി

ckmnews

ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്ത നസീർ കോലിക്കരക്ക് സ്വീകരണം നൽകി


ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്ത നസീർ കോലിക്കരക്ക് പൊന്നാനി മണ്ഡലം കെഎംസിസി സ്വീകരണം നൽകി.സിഎം.യൂസഫ് ഉപഹാരം നൽകി.ഇബ്രാഹിം പളളിയറക്കൽ അധ്യക്ഷത വഹിച്ച പരിപാടി ഷാർജ മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡൻ്റ് മജീദ് കാഞ്ഞിരകോൽ ഉദ്ഘാടനം ചെയ്തു.ഷാർജ ഫാമിലി കെയറിൻ്റെ പൊന്നാനി മണ്ഡലം ഉദ്ഘാടനം സംസ്ഥാന കെഎംസിസി ട്രഷറർ സയ്ദ്മുഹമ്മദ്,ഹാറൂൺ.സിഎമ്മിന് കാർഡ് നൽകി നിർവ്വഹിച്ചു.ടിവിനസീർ കോലിക്കര,അബ്ദുളള ചേലരി,മുജീബ് തൃക്കണാപുരം,കബീർ ചന്നാങ്കര,അഷ്റഫ് പരതക്കാട്,പിവി.നാസർ,ഹമീദ് ബാബു ആനക്കപറമ്പിൽ,ഷംഹാദ് പാലപ്പെട്ടി പ്രസംഗിച്ചു.ജില്ലാ നേതക്കളായ അക്ബർ ചെറുമുക്ക്,സിസി മൊയ്തു,ഷറഫുദ്ധീൻ തിരൂർ,റിയാസ് നടക്കൽ തുടങ്ങിയവർ പങ്കെടുത്തു.അനീർ വെളിയംങ്കോട് ഖിറാഅത്തും,ഹംസ ആലുങ്ങൽ സ്വാഗതവും,നൗഫൽ മാഷ് പൊന്നാനി 

നന്ദിയും പറഞ്ഞു