19 April 2024 Friday

കണ്ടയ്ന്‍മെന്റ് സോണ്‍:പോലീസ് പരിശോധന ശക്തമാക്കി

ckmnews

കണ്ടയ്ന്‍മെന്റ് സോണ്‍:പോലീസ് പരിശോധന ശക്തമാക്കി


ചങ്ങരംകുളം:ആലംകോട്,വട്ടംകുളം,മാറഞ്ചേരി,എടപ്പാള്‍ പഞ്ചായത്തുകള്‍ കണ്ടയ്ന്‍മെന്റ് സോണ്‍ ആക്കിയതോടെ ചങ്ങരംകുളം എടപ്പാള്‍ മേഖലയില്‍ പോലീസ് പരിശോധന ശക്തമാക്കി.അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം.അത്യാവശ്യ സര്‍വ്വീസുകള്‍ മാത്രമാണ് അനുവദിക്കുന്നത്.സംസ്ഥാന പാതയൊഴികെ പ്രദേശത്തേക്കുള്ള പ്രധാന റോഡുകള്‍ എല്ലാം പോലീസ് അടച്ചിട്ടുണ്ട്.വിവിധ പ്രദേശങ്ങള്‍ പോലീസ് ക്യാമ്പ് ചെയ്ത് പരിശോധന തുടങ്ങിയിട്ടുണ്ട്