29 March 2024 Friday

പൊന്നാനിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു

ckmnews

പൊന്നാനിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു


പൊന്നാനിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.രണ്ടു പേർക്ക് പരിക്കേറ്റു.പൊന്നാനി എം.ഇ.എസ് കോളേജിന് പിറകുവശം താമസിച്ചിരുന്നതും,ഇപ്പോൾ ഈശ്വരമംഗലത്ത് താമസിക്കുന്നവരുമായ റഫീഖ് (ഇറച്ചി കൂട്ടാൻ)ആണ് മരിച്ചത്.പരിക്കേറ്റ ഇവരുടെ മകൻ ജിഫിൻ (13) നെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും,നരിപ്പറമ്പ് സ്വദേശിയും മീൻ കച്ചവടക്കാരനുമായ ഹനീഫ എന്നവരെ തൃശൂർ അമല ആശുപത്രിയിലും പ്രവേശിപ്പിച്ചു.പൊന്നാനി കർമ്മ റോഡിൽ രാത്രി 9 മണിയോടെയാണ് അപകടം ഉണ്ടായത്.കച്ചവടത്തിനായുള്ള മത്സ്യവുമായി പോവുകയായിരുന്ന ബൈക്കും ബുള്ളറ്റും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു