23 April 2024 Tuesday

ചങ്ങരംകുളം എടപ്പാള്‍ മേഖലയില്‍ കടുത്ത നിയന്ത്രണം അവശ്യ സാധനങ്ങളുടെ വില്‍പന കാലത്ത് 7 മുതല്‍ ഉച്ചക്ക് 1 വരെ

ckmnews

ചങ്ങരംകുളം എടപ്പാള്‍ മേഖലയില്‍ കടുത്ത നിയന്ത്രണം

അവശ്യ സാധനങ്ങളുടെ വില്‍പന കാലത്ത് 7 മുതല്‍ ഉച്ചക്ക് 1 വരെ


ചങ്ങരംകുളം:ആലംകോട് എടപ്പാള്‍ വട്ടംകുളം മാറഞ്ചേരി  പഞ്ചായത്തുകള്‍ കണ്ടയ്മന്റ് സോണുകളായി പ്രഖ്യാപിച്ചതോടെ എടപ്പാള്‍ ചങ്ങരംകുളം മേഖലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി പോലീസും ആരോഗ്യ വകുപ്പും നടപടികള്‍ തുടങ്ങി.ടൗണിലേക്ക് മറ്റു പ്രദേശങ്ങളിലേക്കും പ്രവേശിക്കുന്ന പല പോക്കറ്റ് റോഡുകളും അധികൃതര്‍ അടച്ചു.അവശ്യ സര്‍വ്വീസുകള്‍ക്ക് മാത്രമല്ലാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ ഉണ്ടാവും. പലചരക്ക് കടകൾ, പഴം പച്ചക്കറി കടകൾ, ബേക്കറികൾ, തുടങ്ങിയ സ്ഥാപനങ്ങൾ രാവിലെ 7 മണി മുതൽ ഉച്ചക്ക് ഒരു മണി വരേയും,മെഡിക്കൽ സ്റ്റോറുകൾ, പെട്രോൾ പമ്പുകൾ മുതലായവ രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണി വരേയും തുറന്ന് പ്രവർത്തിക്കാവുന്നതാണ്.മറ്റു വ്യാപാര സ്ഥാപനങ്ങൾ ഇനിയൊരറിയിപ്പുണ്ടാവുന്നത് വരെ പൂർണ്ണമായും അടച്ചിടേണ്ടതാണ്.ഹോട്ടലുകൾ (പാർസൽ വിതരണം മാത്രം) രാവിലെ 7 മണി മുതൽ രാത്രി 8 മണി തുറന്ന് പ്രവർത്തിക്കാവുന്നതാണ്.  തൃശ്ശൂർ കോഴിക്കോട് സംസ്ഥാന പാതയും ദേശിയ പാതയും ഈ സോൺകളിലൂടെ കടന്നുപോകുന്നതിനാൽ കൂടുതൽ സമയം മറ്റു വാഹനങ്ങൾ ഇവിടങ്ങളിൽ ചിലവഴിക്കാൻ പാടില്ല എന്നും രണ്ട് ഏൻഡ് പോയിന്റുകളിൽ ചെക്ക് പോസ്റ്റുകളും സ്ഥാപിക്കും ,ആരാധനാലയങ്ങൾ അടച്ചിടും. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്