29 March 2024 Friday

വട്ടംകുളം പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് നടപ്പിലാക്കുന്ന പച്ചക്കറി കൃഷിക്ക് തുടക്കമായി

ckmnews

വട്ടംകുളം പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് നടപ്പിലാക്കുന്ന പച്ചക്കറി കൃഷിക്ക് തുടക്കമായി


എടപ്പാൾ:സഹകരണത്തിലൂടെ വിഷരഹിത പച്ചക്കറി

 വിഷു വിപണിയെ ലക്ഷ്യമാക്കി വട്ടംകുളം പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് നടപ്പിലാക്കുന്ന പച്ചക്കറി കൃഷിക്ക് തുടക്കമായി. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലായി അഞ്ച് ഹെക്ടർ സ്ഥലത്താണ് ഹൈബ്രിഡ് വിത്തുകൾ ഉപയോഗിച്ച് വിവിധയിനം പച്ചക്കറികൾ കൃഷി ചെയ്യുന്നത്.  വിഷുവിന് വിഷരഹിതവും ജൈവ സമ്പുഷ്ടവുമായ പച്ചക്കറികൾ മിതമായ നിരക്കിൽ ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യമിട്ടാണ് ബാങ്ക് ഈ പദ്ധതിക്ക് തുടക്കമിട്ടത്.പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ കൃഷിയോഗ്യമായി കിടക്കുന്ന  തരിശുഭൂമി കണ്ടെത്തിയാണ് കൃഷി ഇറക്കുന്നത്. പച്ചക്കറി തൈകളുടെ നടീൽ ഉത്സവം ബാങ്ക് പ്രസിഡന്റ് പത്തിൽ അഷ്റഫിന്റെ അധ്യക്ഷതയിൽ പൊന്നാനി സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ ശ്രീ. ജയരാജ് ഉദ്ഘാടനം നിർവഹിച്ചു. വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കഴുങ്ങിൽ മജീദ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം എ നജീബ്, കൃഷി ഓഫീസർ ഗായത്രി തുടങ്ങിയവർ തൈ നട്ടു പദ്ധതിക്ക് തുടക്കം കുറിച്ചു.ഡയറക്ടർമാരായ നാസർ കോലക്കാട്, യു വി സിദ്ദിഖ്, കെ കുട്ടൻ  അഷ്റഫ് എൻ വി, രഞ്ജിത്ത് വി ടി. എം മാലതി, എംകെ ശാഹുൽ ഹമീദ്, ഉമ്മർ ടി യു തുടങ്ങിയവർ സംസാരിച്ചു, ബാങ്ക് സെക്രട്ടറി ഷറഫുദ്ദീൻ എം സ്വാഗതവും ബ്രാഞ്ച് മാനേജർ ജാസിയ ടിപി നന്ദിയും പറഞ്ഞു