20 April 2024 Saturday

ഭിത്തി കുതിർത്തു, പ്ലേറ്റ് കൊണ്ട് തുരന്നു; കുതിരവട്ടത്തുനിന്ന് രക്ഷപ്പെട്ടയാൾ പിടിയിൽ

ckmnews

ഭിത്തി കുതിർത്തു, പ്ലേറ്റ് കൊണ്ട് തുരന്നു; കുതിരവട്ടത്തുനിന്ന് രക്ഷപ്പെട്ടയാൾ പിടിയിൽ


കോഴിക്കോട് ∙ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽനിന്ന് രക്ഷപ്പെട്ട വനിതാ അന്തേവാസിയെ പിടികൂടി. മലപ്പുറത്തുനിന്നാണ് പൊലീസ് ഇവരെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കൊലപാതകം നടന്ന വാർഡ് അഞ്ചിൽ നിന്നാണ് അന്തേവാസി ചാടിപ്പോയത്. വെള്ളം ഉപയോഗിച്ച് ഭിത്തി കുതിർത്ത ശേഷം പ്ലേറ്റ് ഉപയോഗിച്ച് തുരന്നായിരുന്നു ഇവർ രക്ഷപ്പെട്ടത്. 

   പുരുഷ അന്തേവാസിയും രക്ഷപ്പെട്ടിരുന്നു. കഴിഞ്ഞയാഴ്ച ഇവിടെ അന്തേവാസികൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് ഒരു യുവതി കൊല്ലപ്പെട്ടു. ഈ സംഭവത്തിൽ ആരോഗ്യ വകുപ്പിന്‍റെ അന്വേഷണം നടക്കുന്നതിനിടെയാണ് വീണ്ടും സുരക്ഷാ വീഴ്ചയുണ്ടായത്.