28 September 2023 Thursday

കൈക്കൂലി വാങ്ങുന്നതിനിടെ സീനിയർ ക്ലർക്ക് വിജിലൻസിന്റെ പിടിയിൽ

ckmnews

കൈക്കൂലി വാങ്ങുന്നതിനിടെ പത്തനംതിട്ട കടപ്ര പഞ്ചായത്തിലെ സീനിയർ ക്ലർക്ക് വിജിലൻസിന്റെ പിടിയിൽ.കെട്ടിട നികുതി വിഭാഗത്തിലെ സീനിയർ ക്ലർക്ക് പി.സി പ്രദീപ് കുമാറിനെയാണ് അറസ്റ്റ് ചെയ്തത്.വിജിലൻസ് ഡി വൈ എസ് പി ഹരി വിദ്യാധരന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.ആലപ്പുഴ സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ആലപ്പുഴ സ്വദേശിയുടെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കെട്ടിട നികുതി വിഭാഗത്തിലെ സീനിയർ ക്ലർക്ക് പി.സി പ്രദീപ് കുമാർ 25000 രൂപയാണ് ആവശ്യപ്പെട്ടത്.