24 April 2024 Wednesday

കുന്നംകുളം അടുപ്പൂട്ടിയിൽ സാമൂഹ്യ വിരുദ്ധരുടെ അക്രമം: സ്കൂട്ടർ കത്തിച്ചു

ckmnews

കുന്നംകുളം അടുപ്പൂട്ടിയിൽ സാമൂഹ്യ വിരുദ്ധരുടെ അക്രമം: സ്കൂട്ടർ കത്തിച്ചു


കുന്നംകുളം:അടുപ്പുട്ടിയില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടിയും, ഫ്ലക്സ് ബോര്‍ഡും, സ്‌ക്കൂട്ടറും സാമൂഹ്യ വിരുദ്ധര്‍ അഗ്‌നിക്കിരയാക്കി.തിങ്കളാഴ്ച്ചയാണ് സംഭവം.അടുപ്പുട്ടി ജങ്ഷനില്‍ സ്ഥാപിച്ചിരുന്ന സി പി ഐ എം ബ്രാഞ്ചിന്റെ കൊടിയും ഫ്ലക്‌സ് ബോര്‍ഡും, കഴിഞ്ഞ ദിവസം ബി.ജെ.പി പുതിയതായി സ്ഥാപിച്ച കൊടിക്കാലും അഗനിക്കിരയായി.പള്ളിക്ക് സമീപം കച്ചവടം നടത്തുന്ന കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായ രാജു എന്നയാളുടെ സ്‌കൂട്ടറും രാത്രിയുടെ മറവില്‍ സാമൂഹ്യ വിരുദ്ധര്‍ അഗ്‌നിക്കിരയാക്കിയിട്ടുണ്ട്കുന്നംകുളം പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് എത്തി പരിശോധന നടത്തി.