24 April 2024 Wednesday

എസ്ഡിപിഐ ചിയ്യാനൂർ ബ്രാഞ്ച് കൺവെൻഷൻ നടത്തി

ckmnews

എസ്ഡിപിഐ ചിയ്യാനൂർ ബ്രാഞ്ച് കൺവെൻഷൻ നടത്തി


ചങ്ങരംകുളം:എസ്ഡിപിഐ ചിയ്യാനൂർ ബ്രാഞ്ച് കൺവെൻഷനും,പാർട്ടിയിലേക്ക് പുതുതായി കടന്ന് വന്നവർക്ക് സ്വീകരണവും സംഘടിപ്പിച്ചു.ബ്രാഞ്ച് വൈസ് പ്രസിഡന്റ്‌ ഹമീദ് ചിയ്യാനൂർ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത്  പ്രസിഡന്റ്‌ റഷീദ് പെരുമുക് ഉദ്ഘാടനം ചെയ്തു.മണ്ഡലം വൈസ് പ്രസിഡന്റ്‌ ഹസൻ ചിയ്യാനൂർ മുഖ്യപ്രഭാഷണം നടത്തി,  പഞ്ചായത്ത് സെക്രട്ടറി വി പി അബ്ദുൽ ഖാദർ,  ബ്രാഞ്ച് പ്രസിഡന്റ് ഇ വി മജീദ്, സെക്രട്ടറി  റഫീഖ് ചിയ്യാനൂർ, ട്രഷറർ  ഹുസൈൻ ചിയ്യാനൂർ, ,  എന്നിവർ സംസാരിച്ചു.