29 March 2024 Friday

ചെറാട് കുര്‍മ്പാച്ചി മല മുകളില്‍ വീണ്ടും ആളുകള്‍ കയറി, തിരിച്ചില്‍ ആരംഭിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍

ckmnews

ചെറാട് കുര്‍മ്പാച്ചി മല മുകളില്‍ വീണ്ടും ആളുകള്‍ കയറി, തിരിച്ചില്‍ ആരംഭിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍


പാലക്കാട്: മലമ്പുഴ ചെറാട് കുര്‍മ്പാച്ചി മല മകളിലേക്ക് വീണ്ടും ആളുകള്‍ കയറിയതായി സൂചന. മലയുടെ മുകള്‍ ഭാഗത്ത് ഫ്‌ളാഷ് ലൈറ്റുകള്‍ തെളിഞ്ഞത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മലമുരളിലേക്ക് വീണ്ടും ആളുകള്‍ പോയെന്ന കാര്യം സ്ഥിരീകരിച്ചത്. ഇവരെ അന്വേഷിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തുന്നുണ്ടെന്നാണ് വിവരം.



നാട്ടുകാരുടെ സഹായത്തോടെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മലമുകളിലേക്ക് പോയത്. അതേസമയം, എത്ര പേരാണ് മലമുകളിലേക്ക് പോയതെന്നകാര്യത്തില്‍ വ്യക്തതയില്ല. അതേസമയം, ദിവസങ്ങള്‍ക്ക് മുമ്പ് ഇതേ മലയുടെ മുകളില്‍ കുടുങ്ങിയ ബാബു എന്ന യുവാവിനെ സൈന്യം എത്തി രക്ഷപ്പെടുത്തിയിരുന്നു. രണ്ട് ദിവസത്തോളം മലയിടുക്കില്‍ കഴിഞ്ഞതിന് ശേഷമാണ് സൈന്യത്തിന്റെ സഹായത്തോടെ ബാബുവിനെ താഴെയിറക്കിയത്. സുഹൃത്തുക്കള്‍ക്കൊപ്പം മലകയറിയ ബാബു തിരിച്ചിറങ്ങുന്നതിനിടെ കാല്‍വഴുതി വീഴുകയായിരുന്നു.