20 April 2024 Saturday

മലപ്പുറം വള്ളിക്കുന്നിൽ കാണാതായ നവവധുവിന്റെ മൃതദേഹം കടലുണ്ടി പുഴയിൽ നിന്നും കണ്ടെത്തി

ckmnews

മലപ്പുറം വള്ളിക്കുന്നിൽ  കാണാതായ നവവധുവിന്റെ മൃതദേഹം കടലുണ്ടി പുഴയിൽ നിന്നും കണ്ടെത്തി


മലപ്പുറം: മലപ്പുറത്ത് കാണാതായ നവവധുവിന്റെ മൃതദേഹം കണ്ടെത്തി. വള്ളിക്കുന്ന് സ്വദേശി ആര്യ(26) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരത്തോടെയാണ് ആര്യയെ കാണാതാകുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ആര്യയും കക്കോട് സ്വദേശിയായ ശ്വാശതുമായുള്ള വിവാഹം. വള്ളിക്കുന്നിലെ കടലുണ്ടി പുഴയിൽ നിന്നുമാണ് മൃതേദേഹം കണ്ടെത്തിയത്.യുവതിയെ കാണാതായതിനെ തുടർന്ന് പോലീസിൽ പരാതി നൽകുകയും പ്രദേശത്ത് പരിശോധന നടത്തുകയും ചെയ്തിരുന്നു. ഇന്നലെ വൈകുന്നേരം നാല് മണിയോടെ ഫോട്ടോസ്റ്റാറ്റ് എടുക്കാനുണ്ടെന്ന് പറഞ്ഞ് ആര്യ വീട് വിട്ട് ഇറങ്ങുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും ആര്യയെ കാണാതായതോടെ വീട്ടുകാർ അന്വേഷിക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനായി മാറ്റിയിട്ടുണ്ട്.


പരിശോധനയിൽ പുഴയ്‌ക്ക് സമീപം ആര്യയുടെ വാഹനവും ചെരുപ്പും കണ്ടെത്തിയിരുന്നു. ഇന്നലെ രാത്രി തന്നെ പുഴയിൽ പരിശോധ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് ഉച്ചയ്‌ക്ക് ശേഷമാണ് ആര്യയുടെ മൃതദേഹം കിട്ടിയത്. വിവാഹ ശേഷം ഇന്നലെ ആര്യയും ശ്വാശതും ആര്യയുടെ വീട്ടിലേക്ക് വിരുന്ന് പോയിരുന്നു. ഇവിടെ നിന്നാണ് ആര്യയെ കാണാതാകുന്നതും.