24 April 2024 Wednesday

കടവല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ ഭീമ ഏകാദശി ആഘോഷിച്ചു

ckmnews


ചങ്ങരംകുളം:പ്രസിദ്ധമായ കടവല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ ഭീമ ഏകാദശി ആഘോഷിച്ചു. ശനിയാഴ്രാച്ച രാവിലെ വിശേഷാല്‍ പൂജകള്‍, 8 ന് മേളത്തോടെയുള്ള ശീവേലി, ഉച്ചയ്ക്ക് 1 ന് 3 ഗജവീരന്മാര്‍, പഞ്ചവാദ്യം എന്നിവയുടെ അകമ്പടിയോടെ കാഴ്ച ശീവേലി, ദീപാരാധനയ്ക്കു ശേഷം മദ്ദളകേളി, രാത്രി 7.30ന് തായമ്പക, കൊമ്പ്പറ്റ്, കുഴല്‍പറ്റ് തുടങ്ങിയവ ഉണ്ടായി.ചെര്‍പ്പുളശ്ശേരി ശിവന്‍, പരയ്ക്കാട് തങ്കപ്പന്‍ എന്നിവര്‍ പഞ്ചവാദ്യത്തിനു നേതൃത്വം നല്‍കി. ചെറുശ്ശേരി കുട്ടന്‍ മാരാര്‍ മേളത്തിനു നേതൃത്വം നല്‍കി. ഗജവീരന്‍ വരടിയം ജയറാം തിടമ്പേറ്റി.ഫെബ്രുവരി അഞ്ചിനാണ് ഏകാദശി ആഘോഷങ്ങൾക്ക് തുടക്കമായത്.നിർമാല്യ ദർശനം,ഗണപതി ഹോമം,വിശേഷാൽ പൂജകൾ,മേളത്തോടെ ഉദയാസ്ഥമനപൂജ,കളഭം,നവഗം,പഞ്ചഗവ്യം,ശ്രീഭൂതബലി,വിളക്ക് വെപ്പ്,നിറമാല,ദീപാരാധന,മേളത്തോടെ വിളക്കാചാരം  തുടങ്ങിയ വിവിധ ചടങ്ങുകളോടെ ഫെബ്രുവരി 5ന് തുടങ്ങി ഫെബ്രുവരി 13 വരെ നീണ്ട് നിന്നു .

 ദ്വാദശി ദിവസമായ ഇന്ന് ദ്വാദശിപ്പണ സമര്‍പ്പണം, ദ്വാദശി ഊട്ട്, ദ്വാദശി വേല എന്നിവ നടക്കും.