29 March 2024 Friday

പാലക്കാട് മലയ്ക്ക് മുകളിൽ മനുഷ്യതലയോട്ടി കണ്ടെത്തി

ckmnews

പാലക്കാട് മുതലമട ചപ്പക്കാട് മലയ്ക്ക് മുകളിൽ മനുഷ്യതലയോട്ടി കണ്ടെത്തി. പൊലീസ് മലയിൽ പരിശോധന നടത്തുകയാണ്ചപ്പക്കാട് കോളനിയിൽ നിന്ന് മാസങ്ങൾക്ക് മുമ്പ് സ്റ്റീഫൻ, മുരുകേശൻ എന്നീ യുവാക്കളെ ദുരൂഹ സാഹചര്യത്തിൽ കാണാതായിരുന്നു. തലയോട്ടി ഇവരിലൊരാളുടേതാണോ എന്ന് സംശയമുണ്ട്. തലയോട്ടി ഫോറൻസിക് പരിശോധനക്ക് വിധേയമാക്കും.