20 April 2024 Saturday

കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രോത്സവം ഫെബ്രുവരി 20ന് നടക്കും

ckmnews



ചങ്ങരംകുളം:കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ഈ വർഷത്തെ പൂരാഘോഷം ഫെബ്രുവരി 20 ഞായറാഴ്ച(കുംഭം 8)വിവിധ പരിപാടികളോടെ നടക്കും.കോവിഡ്  മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്‌ നടക്കുന്ന ഉത്സവ ആഘോഷങ്ങളുടെ ഭാഗമായി  ഇന്ന് ഫെബ്രുവരി 13 ന് ഉത്സവ കൊടിയേറ്റം നടത്തി. കാലത്ത് 8 മണിക്ക് ക്ഷേത്ര സന്നിധിയിൽ നടന്ന ചടങ്ങിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു