23 April 2024 Tuesday

വേലൂർ തയ്യൂരിൽ കിടക്ക നിർമ്മാണ കമ്പനിയിൽ തീപിടുത്തം:നാല് തൊഴിലാളികൾക്ക് പൊള്ളലേറ്റു.

ckmnews

വേലൂർ തയ്യൂരിൽ കിടക്ക നിർമ്മാണ കമ്പനിയിൽ തീപിടുത്തം:നാല് തൊഴിലാളികൾക്ക് പൊള്ളലേറ്റു.


എരുമപ്പെട്ടി:വേലൂർ തയ്യൂരിൽ കിടക്ക നിർമ്മാണ കമ്പനിയിൽ തീപിടുത്തം, നാല് ഇതര സംസ്ഥാന തൊഴിലാളികൾക്ക് തീ അണയ്ക്കുന്നതിനിടയിൽ പൊള്ളലേറ്റു.തയ്യൂരിൽ പ്രവർത്തിക്കുന്ന ആബേൽ ഇൻഡസ്ട്രീസ് കിടക്ക നിർമ്മാണ കമ്പനിയിലാണ് തീപിടുത്തമുണ്ടായത്.ഇന്ന് പുലർച്ചെ 2.30 നാണ് തീപ്പിടുത്തം ശ്രദ്ധയിൽപ്പെട്ടത്.കുന്നംകുളം, വടക്കാഞ്ചേരി എന്നിവടങ്ങളിൽ നിന്ന് ആറ് യൂണീറ്റ് ഫയർ ഫോഴ്സെത്തി രാവിലെ 7 മണിയോടെ തീ കെടുത്തി.എരുമപ്പെട്ടി പൊലീസും നാട്ടുകാരും സ്ഥലത്തെത്തിയിരുന്നു