24 April 2024 Wednesday

കുട്ടി കൂട്ടുകാർക്ക് വർണക്കൂട്ടുമായ് കുറ്റിപ്പുറം എം ഇ എസ് എൻജിനിയറിംഗ് കോളേജ് എൻ എസ് എസ് വളൻറിയർ ടീം

ckmnews

കുട്ടി കൂട്ടുകാർക്ക്  വർണക്കൂട്ടുമായ് കുറ്റിപ്പുറം എം ഇ എസ് എൻജിനിയറിംഗ് കോളേജ് എൻ എസ് എസ് വളൻറിയർ ടീം


കുമ്പിടി:കുട്ടി കൂട്ടുകാർക്ക്  വർണക്കൂട്ടുമായ്  കുറ്റിപ്പുറം എം ഇ എസ് എൻജിനിയറിംഗ് കോളേജ് എൻ എസ് എസ് വളൻറിയർ ടീം.കൂടല്ലൂർ ജി ബി എൽ പി സ്ക്കൂളിലെ ആറ് ക്ലാസ് മുറികളാണ് കുറ്റിപ്പുറം എം ഇ എസ് എൻജിനിയറിംഗ് കോളേജിലെ  എൻ എസ് എസ് വോളിന്റേർസ് മുൻകൈയെടുത്ത് പഠനത്തിനായി ഒരുക്കിയത് .ക്ലാസ്റൂമുകളിൽ പഠനങ്ങൾക്കാവശ്യമായ ചുമർ ചിത്രങ്ങൾ വരച്ചും സ്കൂളിലെ മറ്റു ഭൗതികാന്തരീക്ഷങ്ങൾക്ക് വേണ്ട സപ്പോർട്ട് നൽകിയുമാണ് ഏക ദിന ക്യാമ്പ് അവസാനിപ്പിച്ചത്: പരിപാടികൾക്ക് പ്രധാന അധ്യാപകൻ രവി ,പ്രോഗ്രാം ഓഫീസർ ഡോ .സുനീഷ് ,എൻ എസ് എസ് വോളീൻറിയർമാരായ  അർജുൻ, യദൂകൃഷ്ണ സി ,വർഷ , നാജിഹ , സജ്‌ല , അനഘ ,അഞ്ജന എന്നിവർ നേതൃത്വം നൽകി