20 April 2024 Saturday

എടപ്പാൾ സ്വദേശി ദേവ്ദത്ത് പടിക്കലിനെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത് 7.75 കോടി രൂപയ്ക്ക്

ckmnews

എടപ്പാൾ സ്വദേശി ദേവ്ദത്ത് പടിക്കലിനെ  രാജസ്ഥാന്‍ റോയല്‍സ്

സ്വന്തമാക്കിയത്

7.75 കോടി രൂപയ്ക്ക്


ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ സൂപ്പര്‍ ഓപ്പണര്‍ ആയിരുന്ന പാതി മലയാളി ദേവ്ദത്ത് പടിക്കല്‍ പുതിയ സീസണല്‍ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയ്ല്‍സിനായി കളിക്കും. ദേവ്ദത്തിനെ 7.75 കോടിക്കാണ് പിങ്ക് സിറ്റിക്കാര്‍ വാങ്ങിയത്. ഇതോടെ രാജസ്ഥാന്റെ ഓപ്പണിങിലെ പ്രധാന ഭീഷണി ഒഴിവായി. സണ്‍റൈസേഴ്‌സ് റിലീസ് ചെയ്ത തമിഴ്‌നാടിന്റെ ടി നടരാജനെ അവര്‍ നാല് കോടിക്ക് തിരിച്ചെടുത്തു.