19 April 2024 Friday

കോവിഡ് സ്ഥിരീകരിച്ച രണ്ട് പേര്‍ ഉദിനുപറമ്പിലെ ബന്ധുവീട്ടിലെത്തി ബൈക്കില്‍ ചങ്ങരംകുളത്ത് ഷോപ്പിങ് നടത്തി.

ckmnews


ചങ്ങരംകുളം:വട്ടംകുളം ഗ്രാമപഞ്ചായത്ത് പരിധിയിൽ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച ഒരാൾ ഉദിനു പറമ്പിലെ ബന്ധുവീട്ടിൽ 23-6-20ന് എത്തുകയും അവിടെയുള്ള ബന്ധുവുമായി ബൈക്കിൽ സന്ധ്യക്ക് 6 മണിക്ക് ശേഷം 8 മണിക്ക് മുമ്പായി ചങ്ങരംകുളത്തെത്തി  നന്നംമുക്ക് റോഡിലെ കോഴിക്കടയിൽ നിന്ന് ചിക്കൻ വാങ്ങുന്നതിന് ബന്ധുവിനെ ഇറക്കി സൺ റൈസ് ആശുപത്രിക്കടുത്തുള്ള പെട്രോൾ പമ്പിൽ നിന്നും പെട്രോളടിച്ച് വീണ്ടും കോഴിക്കടയിലെത്തി ബന്ധുവിനേയും കൂട്ടി ഉദിനു പറമ്പിലെ ബന്ധുവീട്ടിലെത്തിയാണ് സ്വന്തം വീട്ടിലേക്ക് പോയത്. ഈ സമയങ്ങളിൽ പ്രസ്തുത സ്ഥലങ്ങളിലുണ്ടായിരുന്നവർ സമ്പർക്ക വിലക്കിൽ പ്രവേശിക്കുകയും ജില്ലാ കൺട്രോൾ റൂം നമ്പറിലോ ബന്ധപ്പെട്ട ആരോഗ്യ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെയോ ഫോൺ മുഖേന ബന്ധപ്പെടുകയും വേണം.26-06-20ന് ഉദിനു പറമ്പിലെ ബന്ധുവീട്ടിലെത്തിയ വട്ടംകുളം പഞ്ചായത്തിലെ കോ വിഡ് സ്ഥിരീകരിച്ച മറ്റൊരു ചെറുപ്പക്കാരൻ അന്നേ ദിവസം വൈകിട്ട് 2  മണിക്ക് ശേഷം ബന്ധുവുമായി ബൈക്കിൽ ചങ്ങരംകുളത്തെത്തി തൃശൂർ ഹൈവേ ബസ് സ്റ്റോപ്പിന് പുറകിലെ ബേക്കറിയിൽ നിന്നും സാധനങ്ങൾ വാങ്ങി 3 മണിക്ക് ഉദിനു പറമ്പിലെ ബന്ധുവീട്ടിലെത്തി വട്ടംകുളത്തേക്ക് തിരിച്ചു പോയി.ഈ സമയങ്ങളിൽ പ്രസ്തുത സ്ഥാപനത്തിലുണ്ടായിരുന്നവരും നിരീക്ഷണത്തിൽ പോകേണ്ടതാണ്.പ്രസ്തുത വ്യക്തികളുമായോ വട്ടംകുളം മേഖലയിൽ കോവിഡ് സ്ഥിരീകരിച്ച മറ്റുള്ളവരുമായോ സമ്പർക്കത്തിൽ വന്ന എല്ലാവരും അടിയന്തിരമായി നിരീക്ഷണത്തിൽ പോകേണ്ടതും ജില്ലാ കൺ ടോൾ റൂം നമ്പറിലോ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെയോ ഫോണിൽ വിവരമറിയിക്കേണ്ടതുമാണെന്ന് ആലംകോട് FHC മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.