20 April 2024 Saturday

കൊയ്തൊഴിഞ്ഞ പാടത്തു കനകം വിളയിക്കാൻ ഇനി പ്രവാസി കൂട്ടായ്മയും

ckmnews

കൊയ്തൊഴിഞ്ഞ പാടത്തു കനകം വിളയിക്കാൻ ഇനി പ്രവാസി കൂട്ടായ്മയും


ആനക്കര:കൂടല്ലൂരിലെ പ്രവാസി കൂട്ടായ്മ വിഷുവിന് വിഷമില്ലാത്ത പച്ചക്കറി എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പച്ചക്കറി കൃഷിയുടെ വിത്തിടൽ ചടങ്ങ് ഉദ്ഘാടനം തൃത്താല ബ്ലോക്ക്‌ കൃഷി അസിസ്റ്റൻറ് ഡയറക്ടർ.നിർവഹിച്ചു പുളിക്കപ്പറമ്പിൽ അബ്ദുൽ ഹമീദ്.അബ്ദുൽലത്തീഫ്, മഹമൂദ്, റൂഹിൽആമീൻ എന്നിവരുടെ നേതൃത്വത്തിൽ ആണ് കൃഷി നടത്തുന്നത്.ആനക്കര കൃഷി ഓഫീസർ സുരേന്ദ്രൻ എം പി.സീനിയർ കൃഷി അസിസ്റ്റന്റ് ഗിരീഷ് എന്നിവർ പങ്കെടുത്തു