20 April 2024 Saturday

സെമിഹമ്പിന് സമീപം വീണ്ടും അപകടം:പാഴ്സൽ ലോറി മറിഞ്ഞു ജീവനക്കാർ രക്ഷപ്പെട്ടത് തരനാരിഴക്ക്

ckmnews

സെമിഹമ്പിന് സമീപം വീണ്ടും അപകടം:പാഴ്സൽ ലോറി മറിഞ്ഞു ജീവനക്കാർ രക്ഷപ്പെട്ടത് തരനാരിഴക്ക്


ചങ്ങരംകുളം:കുറ്റിപ്പുറം തൃശ്ശൂർ സംസ്ഥാന പാതയിൽ ചിയ്യാനൂർ പാടത്ത് ഹമ്പ് തിരിച്ചറിയാൻ കഴിയാതെ വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവാകുന്നു.വെള്ളിയാഴ്ച പുലർച്ചെ പാഴ്സൽ ലോറി മറിഞ്ഞ് ജീവനക്കാർ തലനാരിഴക്ക് രക്ഷപ്പെട്ടു.തൃശ്ശൂർ നിന്ന് കണ്ണൂരിലേക്ക് പാഴ്സലുമായി പോയ ലോറിയാണ് പുലർച്ചെ മൂന്നരയോടെ ഹമ്പിൽ കയറി മറിഞ്ഞത്.ഹമ്പ് ചാടിയ ലോറിയുടെ മെയിൻ ലീഫ് മുറിഞ്ഞ് നടുറോഡിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.ചങ്ങരംകുളം പോലീസും നാട്ടുകാരും ചേർന്ന് ക്രെയിൻ ഉപയോഗിച്ച് വാഹനം നീക്കിയാണ് ഗതാഗതതടസ്സം ഒഴിവാക്കിയത്.കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ തുടർച്ചയായി ഇവിടെ വാഹനങ്ങൾ അപകടത്തിൽ പെട്ടിരുന്നു.അമിത വേഗത തടയുന്നതിനാണ് സംസ്ഥാന പാതയിൽ ചിയ്യാനൂർ പാടത്തും വളയംകുളത്തും സെമിഹമ്പുകൾ സ്ഥാപിച്ചത്.എന്നാൽ ഹമ്പുകൾക്ക് സമീപം വാഹനങ്ങൾ പെട്ടെന്ന് ബ്രേക്കിടുന്നതും അപകടത്തിൽ പെടുന്നതും ഇവിടെ പതിവ് കാഴ്ചയാണ്.ഹമ്പ് അശാസ്ത്രീയ മാണെന്നും ദീർഘദൂര വാഹനങ്ങൾക്ക് ഹമ്പ് തിരിച്ചറിയുന്നതിനുള്ള മുൻകരുതൽ നടപടികളോ വെളിച്ചമോ റോഡിൽ ഇല്ലാത്തത് വലിയ ദുരന്തങ്ങൾക്ക് ഇടവരുത്തുമെന്നും നേരത്തെ തന്നെ പരാതികൾ ഉയർന്നിരുന്നു