23 April 2024 Tuesday

മാറഞ്ചേരിയിലെ കെയർ ക്ലബ് ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തും

ckmnews

.മാറഞ്ചേരിയിലെ കെയർ ക്ലബ് ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തും


എരമംഗലം:മലപ്പുറം ജില്ലയിലെ മാറഞ്ചേരി പഞ്ചായത്തിൽ താമസക്കാരായ നിർധനരായ കിഡ്‌നി ഡയാലിസ് ചെയ്യപ്പെടുന്ന സഹോദരങ്ങൾക്ക് ആശ്വാസകരമായ പദ്ധതികൾ ഒരുക്കി അവരെ സഹായിക്കുന്നതിനുവേണ്ടി 2020 നവംബറിൽ  രൂപം കൊടുത്ത കൂട്ടായ്മയാണ് കെയർ ക്ലബ് ചാരിറ്റബിൾ ട്രസ്റ്റ്.ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലപ്പെടുത്തി കൂടുതൽ പേരിലേക്ക് സഹായങ്ങൾ എത്തിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.കേവലം സാമ്പത്തിക സഹായങ്ങൾ എന്നതിനുമപ്പുറം അവരെ ചേർത്തു പിടിച്ചുകൊണ്ട് മാനസികമായ കരുത്ത് നൽകുക എന്നത് സമൂഹത്തിന്റെ ഒരു കടമയാണെന്ന് ട്രസ്റ്റ് മനസ്സിലാക്കുന്നു .കിഡ്‌നി രോഗികളെ സഹായിക്കുന്നതോടൊപ്പം ആരോഗ്യ മേഖലയിലെ കഴിയാവുന്ന സഹായങ്ങളും ബോധവൽക്കരണവും സമൂഹത്തിലേക്ക് എത്തിക്കുവാനും ട്രസ്റ്റ് ലക്ഷ്യം വെക്കുന്നുണ്ട് .കിഡ്‌നി രോഗികൾ അഭിമുഘീകരിക്കുന്ന സാമ്പത്തിക പ്രശനങ്ങളിൽ പ്രധാനമാണ് ഡയാലിസിനു വേണ്ടി വരുന്ന ചെലവുകൾ .ഓരോ ആളുകളും ആഴ്ചയിൽ ചുരുങ്ങിയത് 2 ഡയാലീസസ് നടത്തുന്നുണ്ട് .അതിൽ തന്നെ വളരെ പ്രയാസകരമായ അവസ്ഥയിൽ ഡയാലിസ് നടത്തുന്നവരും ഉണ്ട് .ഇങ്ങിനെയുള്ള സഹോദരങ്ങൾക്ക് മാസം തോറും സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയാണ് 250 ഡയാലിസ് ക്ലബ് .ഇതിൽ അംഗമാവുന്ന വ്യക്‌തി മാസത്തിൽ 250 രൂപയാണ് അവരുടെ വിഹിതമായി നൽകേണ്ടത് .അത് മാസ തവണകളായോ ഒരു വർഷം ഒന്നിച്ചോ അടക്കാവുന്നതാണ് .ട്രസ്റ്റ് മാറഞ്ചേരി ഫെഡറൽ ബാങ്കിൽ ഒരുക്കിയ അക്കൗണ്ടിലാണ് സംഖ്യകൾ സ്വീകരിക്കുന്നത് .ഇത്തരത്തിൽ സമാഹരിച്ച തുക ഉപയോഗിച്ച് ഓരോ മാസവും സഹായം നൽകി വരുന്നു .4 പേർക്ക് എല്ലാ മാസവും 12 പേർക്ക് ഒന്നിടവിട്ട മാസങ്ങളിലുമായി 5000 രൂപ വീതമാണ് ഇപ്പോൾ നല്കിക്കൊണ്ടിരിക്കുന്നത് .കൂടുതൽ ആളുകൾ ഈ പദ്ധതിയിൽ അംഗമായാൽ എല്ലാവരെയും എല്ലാ മാസവും പരിഗണിക്കുന്ന രൂപത്തിലേക്ക് പ്രവർത്തനങ്ങൾ കൊണ്ടുപോകാൻ കഴിയുമെന്നും ഭാരവാഹികൾ പറഞ്ഞു .ആരോഗ്യ മേഖലയിൽ പഞ്ചായത് പരിധിക്കുള്ളിൽ നിന്നുകൊണ്ട് പരമാവധി സേവനങ്ങൾ ചെയ്യാനാണ്  ട്രസ്റ്റ് ലക്ഷ്യം വെക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.ആസാദ് ഇളയേടത്ത്,ഇ എം മുഹമ്മദ് ,മെഹ്‌റാലി കടവിൽ ,മുസ്തഫ മാഷ് 

ശകീർ പൂളക്കൽ,സലിം പുക്കയിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.