24 April 2024 Wednesday

നാളികേര കർഷകരെ വഞ്ചിക്കുന്ന നിലപാടിൽ നിന്നും സർക്കാർ പിന്തിരിയണം:സ്വാതന്ത്ര കർഷക സംഘം

ckmnews

നാളികേര കർഷകരെ വഞ്ചിക്കുന്ന നിലപാടിൽ നിന്നും സർക്കാർ പിന്തിരിയണം:സ്വാതന്ത്ര കർഷക സംഘം


ചങ്ങരംകുളം:വളരെ കാലത്തെ കാത്തിരിപ്പിന്നു ശേഷം സർക്കാർ നാളികേരം സംഭരിക്കുന്നത് കേരകർഷകരോട് കാണിക്കുന്ന വഞ്ചന യാണെന്നും ഇത് ഉടൻ പരിഹരിക്കണം എന്നും പൊന്നാനി മണ്ഡലം സ്വതന്ത്ര കർഷക സംഘം കേരഫഡ് എരമംഗലത്ത് കേരഫഡ് നാളികേര സംഭരണ കേന്ദ്രത്തിലേക്ക് നടത്തിയ മാർച്ചിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ യുഡിഫ് സർക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് 200ൽ പരം കേന്ദ്രങ്ങളിലും നാളികേരം സംഭരിച്ചത് ഇപ്പോൾ കേരളത്തിൽ 3 ഉം പിന്നീട് 5 ഉം കേന്ദ്രങ്ങളിലും മലപ്പുറം ജില്ലയിൽ 32 കേന്ദ്രങ്ങൾ ഉണ്ടായിരുന്നതിന് പകരം ജില്ലയുടെ ഒരറ്റമായ എരമംഗലത്ത് മാത്രം സംഭരണം നടത്തുന്ന നടപടി കർഷകരെ ദ്രോഹിക്കലാണ്.ഇതിന് ഉടൻ സർക്കാർ പരിഹാരം കാണണം.എല്ലാ കൃഷി ഭവനുകളിലും നാളികേരം സംഭരിക്കാൻ നടപടി സ്വീകരിക്കണം.ഇല്ലാത്ത പക്ഷം പ്രത്യക്ഷ സമരത്തിലേക്കു പോകേണ്ടി വരുമെന്ന് മാർച്ച്‌ മുന്നറിപ്പ് നൽകി.സ്വതന്ത്ര കർഷക സംഘം ജില്ല പ്രസിഡന്റ്പി പി. യൂസഫലി മാർച്ച ഉത്ഘാടനം ചെയ്തു.എവി അബ്ദുറു അധ്യക്ഷത വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി കെകെ. നഹ,മണ്ഡലം ലീഗ് സെക്രട്ടറി ഷാനവാസ്‌ വട്ടത്തൂർ,ഷമീർ ഇടിയാട്ടിൽ, ടി കെ. ഗഫൂർ, ഹമീദ് ആമയം അഷറഫ് അലുങ്ങൽ,മജീദ് വെളിയംകോട്,മൊയ്‌ദുട്ടി ഹാജി, ടി അഹമ്മദ്‌ കുട്ടി,പിടി അലി,സലീം കോക്കൂർ പങ്കെടുത്തു. മണ്ഡലം സെക്രട്ടറി ടികെ റഷീദ് സ്വാഗതവും ട്രഷറർ ഷംസു എരമംഗലം നന്ദിയും പറഞ്ഞു