24 April 2024 Wednesday

കെ എസ് യു ജില്ലാ സെക്രട്ടറിയെ വീട്ടില്‍ കയറി അക്രമിച്ച സംഭവം:25 ഓളം പേര്‍ക്കെതിരെ കേസെടുത്തു

ckmnews

കെ എസ് യു ജില്ലാ സെക്രട്ടറിയെ വീട്ടില്‍ കയറി അക്രമിച്ച സംഭവം:25 ഓളം പേര്‍ക്കെതിരെ കേസെടുത്തു


ചങ്ങരംകുളം:കെ എസ് യു ജില്ലാ സെക്രട്ടറിയെ വീട്ടില്‍ കയറി അക്രമിച്ചെന്ന പരാതിയില്‍ 25 ഓളം പേര്‍ക്കെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തു.കഴിഞ്ഞ ദിവസം തെങ്ങില്‍ പള്ളിക്ക് സമീപം സുഹൃത്തിന്റെ വീട്ടില്‍ കുട്ടിയുടെ പിറന്നാള്‍ ആഘോഷത്തിന് എത്തിയ കെ എസ് യു ജില്ലാ സെക്രട്ടറി കണ്ണന്‍ നമ്പ്യാരെയും  സുഹൃത്ത്  ഷംസീറിനെയും ഷംസീറിന്റെ ഭാര്യയെയും വീട്ടില്‍ കയറി അക്രമിച്ച് പരിക്കേല്‍പിച്ചെന്ന പരാതിയിലാണ് കണ്ടാലറിയാവുന്ന 25 ഓളം പേര്‍ക്കെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തത്.സിപിഎം പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചിരുന്നു.പ്രതികള്‍ക്കായി അന്യേഷണം ഊര്‍ജ്ജിതമാക്കിയതായി ചങ്ങരംകുളം പോലീസ് അറിയിച്ചു