25 April 2024 Thursday

നന്നംമ്മുക്ക് പഞ്ചായത്തിൽ തെരെഞ്ഞെടുപ്പ് വിജയം അസാധുവാക്കിയ സംഭവം സ്റ്റേ ആവശ്യപ്പെട്ട് സിപിഎം ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളി:ഭരണസമിതി രാജി വെക്കണമെന്ന് യുഡിഎഫ്

ckmnews

നന്നംമ്മുക്ക് പഞ്ചായത്തിൽ തെരെഞ്ഞെടുപ്പ് വിജയം അസാധുവാക്കിയ സംഭവം


സ്റ്റേ ആവശ്യപ്പെട്ട് സിപിഎം ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളി:ഭരണസമിതി രാജി വെക്കണമെന്ന് യുഡിഎഫ്

 

ചങ്ങരംകുളം : നന്നംമ്മുക്ക് ഗ്രാമ പഞ്ചായത്തിലെ വാർഡ് രണ്ടിലെ തിരഞ്ഞെടുപ്പ് പൊന്നാനി കോടതി റദ്ദ് ചെയ്തതിനെതിരെ ഹൈക്കോടതിയിൽ താൽക്കാലിക സ്റ്റേ ആവശ്യപ്പെട്ടു നൽകിയ ഹരജി ഹൈക്കോടതി തള്ളി.വിധി വന്ന ഉടനെ പൊന്നാനി കോടതിയിൽ

 തന്നെ വിധി സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് ഹർജി നൽകിയിരുന്നു, ഈ ഹർജി  തളളുകയും തുടർന്ന് ജില്ലാ കോടതിയിൽ അപ്പീൽ നൽകുകയും മുൻസിഫ് കോടതി വിധി സ്റ്റേ ചെയ്യണം എന്നും ആവശ്യപ്പെട്ട് അടിയന്തിര ഹരജി നൽകിരുന്നതുമാണ്.എന്നാൽ ജില്ലാ കോടതിയിൽ നിന്നും വിധിക്ക് പരിപൂർണ്ണമായ സ്റ്റേ കിട്ടിയിരുന്നില്ല. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. കീഴ് കോടതി വിധി ശരിവെച്ഛ് ഹൈക്കോടതിയും വിധിക്കെതിരെ സ്റ്റേ ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി തള്ളുകയാണ് ഉണ്ടായത്.നന്നംമ്മുക്ക് പഞ്ചായത്തിൽ UDF നും LDF നും 8 അംഗങ്ങൾ വീതമാണ് ഉള്ളത്. നറുക്കെടുപ്പിലൂടെയാണ് ഇടത് പക്ഷം ഭരണത്തിൽ വന്നത്.നിലവിലെ സാഹചര്യത്തിൽ  UDF 8, LDF 7  എന്നതാണ് പഞ്ചായത്തിലെ കക്ഷി നില .ഹൈക്കോടതി വിധിയും തിരിച്ചടി ആയതിനാൽ ഭൂരിപക്ഷം നഷ്ടപ്പെട്ട ഭരണസമിതി രാജി വെക്കണമെന്ന് യു ഡി എഫ് ആവശ്യപെട്ടു.പ്രദീപിന് വേണ്ടി അഡ്വ.കെഎം ഫിറോസ്, അഡ്വ.അഹമദ് ഫാസിൽ

അഡ്വ. നിയാസ് മുഹമ്മദ് എന്നിവർ ഹാജർ ആയി