23 April 2024 Tuesday

എടപ്പാൾ സിഎച്ച്സിക്ക് കായകല്‍പ്പ് പുരസ്കാരം

ckmnews

എടപ്പാൾ സിഎച്ച്സിക്ക് കായകല്‍പ്പ് പുരസ്കാരം


എടപ്പാൾ: കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിന് സംസ്ഥാന സര്‍ക്കാരിന്‍റെ പുരസ്കാരം. ആരോഗ്യസ്ഥാപനങ്ങളുടെ പ്രവര്‍ത്തന മികവിന്‍റെ അടിസ്ഥാനത്തില്‍ റാങ്കിങ് നടത്തി നല്‍കുന്ന കായകല്‍പ്പ് പുരസ്കാരത്തിനാണ് പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്‍റെ ചുമതലയിലുള്ള എടപ്പാള്‍ സിഎച്ച്സി അര്‍ഹമായത്. ശുചിത്വ പരിപാലനം, അണുബാധ നിയന്ത്രണം തുടങ്ങീ ഘടകങ്ങള്‍ പരിഗണിച്ചാണ് പുരസ്കാരം.  സാമൂഹ്യാരോഗ്യകേന്ദ്രങ്ങളിലെ റാങ്കിങ്ങില്‍ 80.29 ശതമാനം മാര്‍ക്ക് കരസ്ഥമാക്കിയാണ് ഒരു ലക്ഷം രൂപയുടെ കമന്‍ഡേഷന്‍ പുരസ്കാരത്തിന് എടപ്പാള്‍ സിഎച്ച്സി പരിഗണിക്കപ്പെട്ടത്. ജില്ലാ തലത്തിലും സംസ്ഥാന തലത്തിലുമുള്ള ഇന്‍സ്പെക്ഷന്‍ ടീമിന്‍റെ വിലയിരുത്തലിന് ശേഷമാണ് റാങ്കിങ് നടത്തുന്നത്. 

കുറ്റിപ്പുറം, പൊന്നാനി, വട്ടംകുളം, ചങ്ങരംകുളം പാലക്കാട് ജില്ല തുടങ്ങീ പ്രദേശങ്ങളില്‍ നിന്ന് നിരവധി രോഗികള്‍ എത്തിച്ചേരുന്ന ഈ ആശുപത്രി ബ്ലോക്ക് ഫാമിലി ഹെല്‍ത്ത് സെന്‍ററായി പരിഗണിക്കപ്പെട്ടിട്ടുണ്ട്.  

ഒരു കോടി രൂപ ചെലവില്‍ എന്‍എച്ച്എം ഫണ്ട് ഉപയോഗിച്ച് മാതൃശിശു കെട്ടിടം നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. സ്റ്റാഫ് പാറ്റേൺ അനുവദിക്കുന്നതോടെ പ്രവർത്തനക്ഷമമാവും. 

നിലവില്‍ ആറു ഡോക്ടര്‍മാരുള്ള ആശുപത്രിയില്‍ ഗൈനക്കോളജി, പീഡിയാട്രീഷ്യന്‍ എന്നീ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ നിയമിക്കുന്നതിന് നടപടി സ്വീകരിച്ചു വരുന്നതായി പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സി രാമകൃഷ്ണന്‍ അറിയിച്ചു.