28 March 2024 Thursday

കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ ചങ്ങരംകുളം യൂണിറ്റ് സമ്മേളനം നടത്തി

ckmnews

കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ ചങ്ങരംകുളം യൂണിറ്റ് സമ്മേളനം നടത്തി


ചങ്ങരംകുളം: കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ

ചങ്ങരംകുളം യൂണിറ്റ് വളയംകുളം സി പി മുഹമ്മദുണ്ണി നഗറിൽ നടന്നു. സംസ്ഥാന വൈസ് പ്രസിഡണ്ട് കോയാമു

 സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫാഷൻ മുഹമ്മദ് അധ്യക്ഷത വഹിച്ചു. പി ശംസുദ്ധീൻ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി വി അബ്ദുറഹിമാൻ വിഷയ വിശദീകരണം നടത്തി.താഹിർ ഇസ്മയിൽ പ്രമേയം അവതരിപ്പിച്ചു.കെ വി ഇബ്രാഹിംകുട്ടി റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി ഇ വി മുഹമ്മദ് സ്വാഗതം പറഞ്ഞ പരിപാടിയിൽ ഉമ്മർ പെരിന്തൽമണ്ണ,കോട്ടക്കൽ മുഹമ്മദ് കൂട്ടി,നാസർ താനൂർ,ഷജഹാന്‍ എടക്കര,റൗഫ്  മൊങം,മുനീർ കോട്ടക്കൽ,സിദ്ധീഖ് പന്താവൂർ,ഷാനവാസ് വട്ടത്തുർ,ഉണ്ണി ഒതളൂർ,മുജീബ് ഇ വി,എ പി മുഹമ്മദ് എന്ന മാനു,പി പി ഖാലിദ്,വി പി ഗോപിനാഥ്,ഇസ്മായിൽ നരണിപുഴ, കൃഷ്ണൻ,പാവിട്ടപ്പുറം,അബ്ദുൽ ഖാദർ ചിയ്യാനൂർ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.