04 August 2020 Tuesday

എടപ്പാളിൽ രണ്ടു ഡോക്ടർമാരുൾപ്പെടെ അഞ്ചു പേർക്കു കൂടി കോവിഡ്

ckmnews

എടപ്പാളിൽ രണ്ടു ഡോക്ടർമാരുൾപ്പെടെ അഞ്ചു പേർക്കു കൂടി  കോവിഡ് 


എടപ്പാൾ:സമൂഹ വ്യാപന മറിയുന്നതിനായി നടത്തിയ സെന്റി നൽ സർവൈലൻസ് പരിശോധനക്ക് വിധേയമാക്കിയ അഞ്ചു പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ എടപ്പാളിൽ സ്ഥിതി അതീവ ഗുരുതരമായി.എടപ്പാളിലെ രണ്ടു സ്വകാര്യ ആശുപത്രികളിലെ രണ്ടു ഡോക്ടർമാരും മൂന്ന്  നഴ്സുമാരുമുൾപ്പെടെയുള്ള 5 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇവരുടെ ഫലം ശനിയാഴ്ച രാത്രി 11.45 മണിയോടെയാണ് വന്നത്. ഇക്കഴിഞ്ഞ 19-നാണ് ഇവരുടെ സ്രവം പരിശോധനക്കായി ശേഖരിച്ചത്. ആദ്യഫലം വെള്ളിയാഴ്ച പോസിറ്റീവായതോടെ വീണ്ടും നടത്തിയ പരിശോധനയിലാ'ണ് സ്ഥിരീകരിച്ചത്. നൂറു കണക്കിന് ജീവനക്കാരും പ്രതിദിനം നൂറോളം ഒ.പി. രോഗികളും അതുപോലെ അഡ്മിറ്റായ രോഗികളുമായും സമ്പർക്കമുള്ളവരാണ് ഈ ഡോക്ടർമാർ. 19-ന് സ്രവം ആദ്യ പരിശോധനക്കെടുത്ത ശേഷവും ഇവർ ജോലിയിൽ തുടരുകയായിരുന്നു. നൂറു കണക്കിനാളുകൾ നിരീക്ഷണത്തിൽ പോകേണ്ട അവസ്ഥക്കൊപ്പം രോഗ മുറവിടമറിയാത്ത അവസ്ഥയും മൂലം സംസ്ഥാനത്തൊന്നു മുണ്ടാവാത്തത്ര ഗൗരവമായ സ്ഥിതിയാണ് എടപ്പാളിൽ ഉടലെടുത്തിട്ടുള്ളത്.

ckmnews