24 April 2024 Wednesday

എ ഐ വൈ എഫ് പൊന്നാനി മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ മെമ്പർഷിപ്പ് പ്രവർത്തനങ്ങൾ തുടങ്ങി

ckmnews

എ ഐ വൈ എഫ് പൊന്നാനി മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ മെമ്പർഷിപ്പ് പ്രവർത്തനങ്ങൾ തുടങ്ങി


പൊന്നാനി:യുവതീ-യുവാക്കളെ അംഗങ്ങളാക്കി എ ഐ വൈ എഫ് മെമ്പർഷിപ്പ് ക്യാംപയ്ൻന്റെ പ്രവർത്തനങ്ങൾ പൊന്നാനിയുടെ വിവിധ ഭാഗങ്ങളിൽ ആരംഭിച്ചു.ഫെബ്രുവരി 6 മുതൽ 13 വരെയുള്ള ഒരാഴ്ച്ചക്കാലമാണ് അംഗത്വ ക്യാംപയ്ൻ.മണ്ഡലത്തിലെ വിവിധ മേഖലകളിൽ

മെമ്പർഷിപ്പ് ക്യാംപയ്ന് എ ഐ വൈ എഫ് ന്റെ മുതിർന്ന നേതാക്കൾ നേതൃത്വം നൽകി.ചങ്ങരംകുളത്ത് എ ഐ വൈ എഫ് പൊന്നാനി മണ്ഡലം സെക്രട്ടറി വിപീഷ്‌ എരമംഗലത്ത് മണ്ഡലം പ്രസിഡന്റ് ഷാഫി മടയപറമ്പിൽ,പൊന്നാനിയിൽ ജില്ലാ കമ്മിറ്റി മെമ്പർ മാജിദ്,മാറഞ്ചേരിയിൽ മണ്ഡലം കമ്മിറ്റി എക്സിക്യുട്ടീവ് മെമ്പർ സുഹറ,വെളിയങ്കോട് മണ്ഡലം കമ്മിറ്റി എക്സിക്യുട്ടീവ് മെമ്പർ ഹരിജിത്ത് , പെരുമ്പടപ്പിൽ ജില്ലാ കമ്മിറ്റി മെമ്പർ മുർഷിദ് ഹക്ക് എന്നിവരും നേതൃത്വം നൽകി..മണ്ഡലം കമ്മിറ്റി മെമ്പർ സഫീന നിഷാദിന്റെ നേതൃത്വത്തിൽ വനിതാ സ്‌കോഡും രംഗത്തിറങ്ങിയിട്ടുണ്ട്.