28 March 2024 Thursday

ഓട്ടോ-ടാക്സി തൊഴിലാളികൾ ധർണ്ണ നടത്തി

ckmnews

ഓട്ടോ-ടാക്സി തൊഴിലാളികൾ ധർണ്ണ നടത്തി


എടപ്പാൾ: കേന്ദ്ര സർക്കാർ അധിക എക്സൈസ് തീരുവ വർദ്ധിപ്പിച്ച് വീണ്ടും പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിക്കാനുള്ള കേന്ദ്ര ബഡ്ജറ്റ് നിർദ്ദേശം പിൻവലിക്കുക, മോട്ടോർ തൊഴിലാളി ക്ഷേമം ഉറപ്പാക്കുന്ന പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഓട്ടോ-ടാക്സി & ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു നേതൃത്വത്തിൽ എടപ്പാളിൽ ധർണ്ണ നടത്തി. യൂണിയൻ ജില്ലാ വൈസ് പ്രസിഡണ്ട് എം.എ.നവാബ്  ഉദ്ഘാടനം ചെയ്തു. എം.മുഹമ്മദലി അദ്ധ്യക്ഷനായി, എം.വി.കാദർ ,എം രാജീവ് എന്നിവർ പ്രസംഗിച്ചു.