19 April 2024 Friday

ആലങ്കോട് ലീലാകൃഷ്ണനെ ആദരിക്കലും പാഠം മുതൽ പ്രവാസം വരെ എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനവും നടന്നു

ckmnews

ആലങ്കോട് ലീലാകൃഷ്ണനെ ആദരിക്കലും പാഠം മുതൽ പ്രവാസം വരെ എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനവും നടന്നു


ചങ്ങരംകുളം:ചെറവല്ലൂർ സ്നേഹ കലാസമിതിയുടെ ആഭിമുഖ്യത്തിൽ ആലങ്കോട് ലീലാകൃഷ്ണനെ ആദരിക്കലും റഫീഖ് ചെറവല്ലൂരിന്റെ പാഠം മുതൽ പ്രവാസം വരെ എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനവും നടന്നു. എഴുത്ത് ജീവിതത്തിൽ 50 വർഷം പൂർത്തിയാക്കിയ ആലങ്കോട് ലീലാകൃഷ്ണനെ സ്നേഹ കലാസമിതി പ്രസിഡണ്ട്  റസാഖ് അരി ക്കാട് ആദരിച്ചു. പി സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.ചടങ്ങിൽ റസാഖ് അരിക്കാട് ആധ്യക്ഷ്യം വഹിച്ചു. റഫീഖ് ചെറവല്ലൂന്റെ പാടം മുതൽ പ്രവാസം വരെ എന്ന കവിത സമാഹാരം  ആലങ്കോട് ലീലാകൃഷ്ണൻ പി സുരേന്ദ്രന് നൽകി പ്രകാശനം ചെയ്തു രാമദാസ് കിഴക്കേതിൽ  സ്വാഗതം പറഞ്ഞു. ആദ്യവില്പന റെജി തലേക്കര പള്ളിയിൽ മണികണ്ഠന് നൽകി ഉദ്ഘാടനം ചെയ്തു. ചെറവല്ലൂർ എ എം എൽ പി സ്കൂൾ അധ്യാപിക ഷീജ ദാസ്  റഫീഖിന്റെ കവിത ആലപിച്ചു. സാഹിത്യ പബ്ലിക്കേഷൻസ് എംഡി  സുദീപ് തെക്കേപ്പാട്ട്, എഴുത്തുകാരൻ ഫൈസൽ ബാവ ആമയം,പിഎ.അഹമ്മദ് മാസ്റ്റർ, ഇബ്രാഹിം പാലക്കൽ എന്നിവർ പ്രസംഗിച്ചു.