28 March 2024 Thursday

കുവൈത്തിൽ കോവിഡ്- 19 ബാധിച്ച് പെരുമ്പിലാവ് സ്വദേശി മരിച്ചു.

ckmnews


കുവൈത്തിൽ കോവിഡ്- 19  ബാധിച്ച് ചികിൽസയിലായിരുന്ന പെരുമ്പിലാവ് സ്വദേശി മരിച്ചു.  പെരുമ്പിലാവ്‌ വില്ലന്നൂർ സ്വദേശി പുളിക്കര വളപ്പിൽ അബ്ദുൽ റസാഖ്‌ (60) ആണ് മരിച്ചത്.


 കോവിഡ്‌ - 19 രോഗബാധിതനായ് മിഷ്രിഫ്‌ ഫീൾഡ്‌ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അബ്ദുൽ റസാഖ് ,

 കഴിഞ്ഞ 30 വർഷമായി കുവൈത്തിൽ വിവിധ സ്ഥലങ്ങളിൽ വീട്ടു ഡ്രൈവറായി ജോലി ചെയ്തിരുന്ന അബ്ദുൽ റസാഖ് 3 മാസം മുമ്പാണ് വീണ്ടും കുവൈത്തിൽ എത്തിയത്‌.


പിതാവ്‌: കുഞ്ഞു മുഹമ്മദ്‌.

 മാതാവ്: ആയിഷ.


  ഭാര്യ: താഹിറ.


 മക്കൾ: ഫാസിൽ , ഫൈസൽ , നൗഫൽ.


 മൃതദേഹം കോവിഡ്‌ പ്രോട്ടോകോൾ പ്രകാരം കുവൈത്തിൽ സംസ്കരികും.